Home Featured തെരുവോരത്ത് ഉറങ്ങിക്കിടന്നിരുന്ന സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു; പ്രതിയായ യുവാവിനെ തിരഞ്ഞ് കര്‍ണാടക പൊലീസ്

തെരുവോരത്ത് ഉറങ്ങിക്കിടന്നിരുന്ന സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു; പ്രതിയായ യുവാവിനെ തിരഞ്ഞ് കര്‍ണാടക പൊലീസ്

by admin

ബംഗളൂരു : തെരുവോരത്ത് കഴിഞ്ഞിരുന്ന സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ച ആളെ തിരഞ്ഞ് പൊലീസ്. കര്‍ണാടകയിലെ ഹസനില്‍ ആഗസ്റ്റ് 26നാണ് സംഭവം നടന്നത്. നിഷ്ഠൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മുഴുവന്‍ സമീപത്തെ സിസിറ്റിവിയില്‍ പതിഞ്ഞിട്ടുണ്ട്.

സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ നടത്താം; വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി

ഒരു കടയ്ക്കു മുന്നിലായി രണ്ട് പേര്‍ ഉറങ്ങിക്കിടക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. രാത്രി പന്ത്രണ്ട് മണിയോടെ ഇവിടേക്ക് വെളുത്ത ഷര്‍ട്ടും നീല ജീന്‍സും ധരിച്ച ഒരാളെത്തുന്നു. തുടര്‍ന്ന് സമീപത്ത് നിന്നും ഒരു വലിയ സിമന്‍റ് കട്ടയെടുത്ത് ഉറങ്ങിക്കിടക്കുന്ന ആളുടെ ദേഹത്തേക്ക് ഇട്ടശേഷം ഓടിക്കളയുന്നതും കാണാം. ഇതിനിടെ കട്ട വീണ് തലയ്ക്ക് പരിക്കേറ്റ സ്ത്രീ എഴുന്നേല്‍ക്കാനും സമീപത്തെ ചുവരില്‍ ചാരിയിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

കൂട്ടുപുഴ ചെക്ക് പോസ്റ്റ് രാത്രി യാത്ര നിരോധനം ,ക്ലേശത്തിലായി യാത്രക്കാർ , ബാവലിയിലും മുത്തങ്ങയിലും സമയ ക്രമം കർശനം

പിന്നീട് 12.42ഓടെ വീണ്ടും തിരികെ വന്ന ഇയാള്‍ പരിക്കേറ്റ് ചോരവാര്‍ന്ന് അവ‌ശനിലയിലായ സ്ത്രീയെ കടന്നു പിടിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇവര്‍ ചെറുത്ത് നിന്നതോടെ അയാള്‍ വീണ്ടും അവിടെ നിന്നും ഒടി കളഞ്ഞു. ഇതിനിടെ സ്ത്രീക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന ആളും സംഭവസ്ഥലത്തു നിന്നും പോയിരുന്നു.

bangalore malayali news portal join whatsapp group for latest update

ഒരു മണി ആയപ്പോള്‍ ഇയാള്‍ വീണ്ടും അതേസ്ഥലത്തെത്തി. ആ സമയത്ത് പരിക്കേറ്റ സ്ത്രീ അവിടെ വീണു കിടക്കുകയായിരുന്നു. ഇതോടെ നേരത്തെ ആക്രമിക്കാന്‍ ഉപയോഗിച്ച അതേ സിമന്‍റെ് കട്ട വീണ്ടും അവരുടെ തലയിലേക്ക് എറിഞ്ഞ ശേഷം ഓടിക്കളഞ്ഞ ഇയാള്‍ മൂന്ന് മിനിറ്റിനു ശേഷം മടങ്ങിയെത്തി. ശേഷം സ്ത്രീ മരിച്ചെന്ന് ഉറപ്പാക്കിയതോടെ മൃതദേഹം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

ബംഗളൂരു-മംഗളൂരു റോഡിലെ പരമേശ്വരി ക്ഷേത്രത്തിന് സമീപം നടന്ന ഈ ക്രൂരക‌ൃത്യം മുഴുവന്‍ അരികിലുള്ള കോ ഓപ്പറേറ്റീവ് ബാങ്കിന്‍റെ സിസിറ്റിവിയിലാണ് പതിഞ്ഞത്. നിഷ്ഠൂര കൃത്യം നടത്തി കടന്നു കളഞ്ഞയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് ഹസന്‍ എസ് പി ശ്രീനിവാസ് ഗൗഡ അറിയിച്ചത്.സംഭവ സ്ഥലത്തുനിന്ന് ശേഖരിച്ച ഫോറന്‍സിക് തെളിവുകളില്‍ നിന്നും എന്തെങ്കിലും തുമ്ബു കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സ്ത്രീക്ക‌രികിലായി ഉറങ്ങിക്കിടന്നിരുന്ന ആളെയും ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group