Home Featured സൊമാറ്റോയില്‍ ചൈനീസ്​ പങ്കാളിത്തം; കമ്ബനിയുടെ ടീ ഷര്‍ട്ട്​ കത്തിച്ച്‌​ പ്രതിഷേധം

സൊമാറ്റോയില്‍ ചൈനീസ്​ പങ്കാളിത്തം; കമ്ബനിയുടെ ടീ ഷര്‍ട്ട്​ കത്തിച്ച്‌​ പ്രതിഷേധം

by admin

കൊല്‍ക്കത്ത: ലഡാക്ക്​ സംഘര്‍ഷത്തെ തുടര്‍ന്ന്​ ചൈനക്കെതിരായി നടക്കുന്ന സമരങ്ങള്‍ക്കിടെ ഭക്ഷ്യവിതരണ സ്ഥാപനമായ സൊമാറ്റോയുടെ ടീഷര്‍ട്ട്​ കത്തിച്ച്‌​ പ്രതിഷേധം. കമ്ബനിയിലെ ജീവനക്കാരെന്ന്​ അവകാശപ്പെടുന്നവരാണ്​ ടീഷര്‍ട്ട്​ കത്തിച്ചത്​. ​ കഴിഞ്ഞ ആഴ്ചയാണ് ചൈനയുടെ ആക്രമണത്തില്‍ ഇരുപതോളം ഇന്ത്യന്‍ പട്ടാളക്കാര്‍ വീരമൃത്യു വരിച്ചത്. ഇതേ തുടര്‍ന്ന് സൊമാറ്റോയില്‍ നിന്നും ഒരു വിഭാഗം തൊഴിലാളികള്‍ രാജിവെച്ചിരുന്നു.

ചൈനീസ്​ കമ്ബനിക്ക്​ സൊമാറ്റോയില്‍ നിക്ഷേപമുണ്ട്​. സൊമാറ്റോയില്‍ നിന്ന്​ ലാഭമുണ്ടാക്കുന്നത്​ അവരാണ്​. ഈ പണമുപയോഗിച്ച്‌​ ചൈനീസ്​ സൈന്യം ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്​. അതിനാലാണ്​ കമ്ബനിയില്‍ നിന്ന്​ രാജിവെച്ചതെന്ന്​ പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞു. പട്ടിണി കിടക്കാന്‍ തയ്യാറാണ് എങ്കിലും ചൈനയില്‍ നിന്ന് നിക്ഷേപമുള്ള കമ്ബനികളില്‍ പ്രവര്‍ത്തിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം

2018ല്‍ ജാക്ക്​ മായുടെ ഉടമസ്ഥതയിലുള്ള ആലിബാബ ഗ്രൂപ്പ്​ സൊമാറ്റോയില്‍ 210 മില്യണ്‍ യു.എസ്​ ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു. 14.7 ശതമാനം ഓഹരിയാണ്​ വാങ്ങിയത്​. കഴിഞ്ഞ മെയില്‍ 520 ജീവനക്കാരെ സൊമാറ്റോ ഇന്ത്യയില്‍ പിരിച്ചു വിട്ടിരുന്നു.

 ജൂലൈ 5  മുതൽ കർണാടകയിൽ വീണ്ടും "ഞായറാഴ്ച കർഫ്യു " : സമ്പൂർണമായി അടച്ചിടും യെദ്യൂരപ്പ 

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group