Home Featured ലോകം നേരിടാൻ പോകുന്ന രണ്ട് ദുരന്തങ്ങൾ; കോവിഡിന്റെ വരവ് പ്രവചിച്ച ബില്‍ഗേറ്റ്​സ് പറയുന്നു.

ലോകം നേരിടാൻ പോകുന്ന രണ്ട് ദുരന്തങ്ങൾ; കോവിഡിന്റെ വരവ് പ്രവചിച്ച ബില്‍ഗേറ്റ്​സ് പറയുന്നു.

by admin

2015ല്‍ ടെഡ്​ ടോകില്‍ ലോകത്ത് ഭീതി പടര്‍ത്താന്‍ പോകുന്ന മഹാമാരിയെക്കുറിച്ച്‌​ ശതകോടീശ്വരനും മൈക്രോസോഫ്​റ്റ്​ സ്​ഥാപകനുമായ ബില്‍ഗേറ്റ്​സ്​ സംസാരിക്കുന്ന വിഡിയോ കോവിഡ്​ കാലത്ത്​ വൈറലായി മാറിയിരുന്നു.

‘ഞങ്ങളുടെ കുട്ടിക്കാലത്ത്​ ജനങ്ങള്‍ ഭയന്നിരുന്നത്​ ന്യൂക്ലിയര്‍ യുദ്ധമാണ്​ എന്നാല്‍ ഇപ്പോള്‍ കാലം മുന്നോട്ട്​ പോയിരിക്കുന്നു. അടുത്ത പതിറ്റാണ്ടുകളില്‍ എന്തെങ്കിലും ഒരു സംഭവം ഒരു കോടിയിലധികം മനുഷ്യരുടെ ജീവഹാനിക്ക്​ കാരണമാവുന്നുണ്ടെങ്കില്‍ അത്​, യുദ്ധമായിരിക്കില്ല. അപകടകാരിയായ ഒരു വൈറസായിരിക്കും. മിസൈലുകളല്ല… രോഗാണു…’- ബില്‍ഗേറ്റ്​സ്​ അന്ന്​ പറഞ്ഞു.

കോവിഡ്​ മഹാമാരിയെക്കുറിച്ച്‌​ മുന്നറിയിപ്പ്​ തന്ന അതേ ബില്‍ ഗേറ്റ്​സ്​ ലോകം ഇനി നേരിടാന്‍ പോകുന്ന രണ്ട്​ ദുരന്തങ്ങളെ കുറിച്ച്‌​ മുന്നറിയിപ്പ്​ നല്‍കുകയാണ്​.

​പ്രശസ്ത യൂട്യൂബറായ ഡെറിക്​ മുള്ളറുമായി സംവദിക്കവേയാണ്​ ബില്‍ ഗേറ്റ്​സിന്‍റെ പ്രതികരണം.

സിൽക്ക് ബോർഡ്‌ ഗതാഗത കുരുക്ക് അഴിക്കാൻ പുതിയ പദ്ധതിയുമായി ബി. എം. ടി. സി

‘ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്​ഥ വ്യതിയാനമാണ്​. മഹാമാരിക്കാലത്തുള്ള മരണനിരക്കിനേക്കാള്‍ വലുതായിരിക്കും ഒരോ വര്‍ഷവും അത്​ മൂലമുണ്ടാകാന്‍ പോകുന്നത്’ -അദ്ദേഹം പറഞ്ഞു.

എച്ചും, എട്ടും ഇനി എളുപ്പത്തിൽ കിട്ടില്ല, പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ

ആളുകള്‍ അധികം ഇതേക്കുറിച്ച്‌​ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന്​ പറഞ്ഞ അദ്ദേഹം ജൈവ ഭീകരവാദത്തെ​ രണ്ടാമത്തെ ഭീഷണിയായി ചൂണ്ടിക്കാട്ടി. ‘ജൈവ തീവ്രവാദമാണ്​ രണ്ടാമത്തേത്​. നാശം വിതക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍‌ക്ക് ഒരു വൈറസിനെ പടച്ചു വിടാന്‍ സാധിക്കും. കോവിഡ്​ പോലെ സ്വാഭാവികമായി ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളേക്കാള്‍ ഭീകരമായിരിക്കും ഇതുണ്ടാക്കുന്ന അപകടം’ -അദ്ദേഹം പറഞ്ഞു​.

കോവിഡില്‍ പകച്ചുനില്‍ക്കുന്ന ലോകത്തിന്​ അടുത്ത ഒരു മഹാമാരിയെ തടുത്ത്​ നിര്‍ത്താന്‍ സാധിക്കുമോ എന്ന ചോദ്യത്തിന്​ ഇല്ല എന്നതായിരുന്നു ബില്‍ ഗേറ്റ്​സ്​ നല്‍കിയ ഉത്തരം. ഇനിയും മഹാമാരികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്​ വാക്​സിന്‍, വ്യാജ വാര്‍ത്തകള്‍, ഓണ്‍ലൈനിലെ തെറ്റായ വിവരങ്ങള്‍ എന്നിവയെ കുറിച്ച്‌​ ബില്‍ ഗേറ്റ്​സ്​ സംസാരിക്കുന്ന അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം താഴെ കാണാം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group