Home കർണാടക വിവാഹാലോചനയ്ക്കിടെ പെണ്ണിന്റെ അച്ഛന് സിബില്‍ സ്‌കോര്‍ അറിയണം: തനിക്കിനി വിവാഹം വേണ്ടന്ന് യുവാവ്

വിവാഹാലോചനയ്ക്കിടെ പെണ്ണിന്റെ അച്ഛന് സിബില്‍ സ്‌കോര്‍ അറിയണം: തനിക്കിനി വിവാഹം വേണ്ടന്ന് യുവാവ്

വിവാഹാലോചനയുമായി എത്തിയ യുവാവിന്റെ സാമ്പത്തിക പശ്ചാത്തലം പരിശോധിക്കാന്‍ വധുവിന്റെ പിതാവ് സ്വീകരിച്ച വിചിത്രമായ രീതി സോഷ്യല്‍ മീഡിയയില്‍ വലിയ സംവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന 29-കാരനായ യുവാവിനാണ് ഈ ദുരനുഭവം ഉണ്ടായത്. പ്രതിവര്‍ഷം 38 ലക്ഷം രൂപ വരുമാനമുള്ള തനിക്ക് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ നേരിടുന്നതിനേക്കാള്‍ കടുത്ത ‘ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷന്‍’ ആണ് നേരിടേണ്ടി വന്നതെന്ന് യുവാവ് പറയുന്നു.കഴിഞ്ഞ ആറുമാസമായി അനുയോജ്യമായ പങ്കാളിയെ തേടുന്ന താന്‍, തന്റെ ഓഫീസിലെ എച്ച്‌.ആര്‍ പരിശോധനകളെപ്പോലും വെല്ലുന്ന ഈ ചോദ്യം ചെയ്യലില്‍ മനംമടുത്ത് വിവാഹമെന്ന ചിന്ത തന്നെ ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണെന്ന് അദ്ദേഹം ‘ഗ്രേപ്‌വൈന്‍’ എന്ന പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. പൊരുത്തത്തേക്കാള്‍ ഉപരിയായി സാമ്പത്തികമായ ലാഭനഷ്ടങ്ങള്‍ക്കും പരിശോധനകള്‍ക്കും പ്രാധാന്യം നല്‍കുന്ന ഇത്തരം വിവാഹാലോചനകള്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ദിരാനഗറിലെ ഒരു കഫേയില്‍ വെച്ച്‌ നടന്ന കൂടിക്കാഴ്ചയ്ക്കിടെ തികച്ചും അപ്രതീക്ഷിതമായാണ് പെണ്‍കുട്ടിയുടെ പിതാവ് യുവാവിന്റെ ഫോണ്‍ ആവശ്യപ്പെട്ടത്. തമാശയായി കരുതി ഫോണ്‍ നല്‍കിയ യുവാവിനെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം നേരെ പോയത് സിബില്‍ സ്‌കോര്‍ പരിശോധിക്കാനാണ്. യുവാവിന് എന്തെങ്കിലും തരത്തിലുള്ള വായ്പകളോ ക്രെഡിറ്റ് കാര്‍ഡ് ബാധ്യതകളോ ഉണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ഈ ‘പരിശോധന’ എന്ന് അദ്ദേഹം ഗൗരവത്തോടെ വ്യക്തമാക്കുകയും ചെയ്തു.വിവാഹത്തെ വെറുമൊരു സാമ്പത്തിക ഇടപാടായി കാണുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്വകാര്യതയെ മാനിക്കാത്ത ഇത്തരം രീതികള്‍ അറേഞ്ച്ഡ് മാര്യേജ് പ്രക്രിയയെ തന്നെ മലിനമാക്കുകയാണെന്ന് പലരും അഭിപ്രായപ്പെട്ടു. സുരക്ഷിതത്വം നോക്കുന്നത് നല്ലതാണെങ്കിലും ഒരു വ്യക്തിയുടെ വിശ്വാസ്യത അളക്കാന്‍ സിബില്‍ സ്‌കോര്‍ നോക്കുന്നത് അതിരുകടന്ന നടപടിയാണെന്നാണ് ഭൂരിഭാഗം പേരുടെയും നിലപാട്.

You may also like

error: Content is protected !!
Join Our WhatsApp Group