ബെംഗളൂരു : സെൻട്രൽ സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്ക് നമുക്ക് എല്ലാവർക്കും നല്ലപോലെ അറിയാവുന്നതാണ്. ബാംഗ്ളൂരിലെ ഏറ്റവും വലിയ ഗതാഗത കുരുക്ക് എന്ന് തന്നെ പറയാം.
ഈ കുരുക്കഴിക്കാനുള്ള ശ്രമം വർഷങ്ങളായി അധികൃതരുടെ ഭാഗത്ത് നിന്ന് തുടരുകയാണ്.
ഈ ശ്രമങ്ങളിൽ ഏറ്റവും പുതിയതാണ് ബി.എം.ടി.സിയുടെ താൽക്കാലിക ബസ് സ്റ്റാൻ്റ് എന്ന ആശയം.
പ്രധാന റോഡുകളിൽ ബസുകൾ നിർത്തിയിട്ടതുകൊണ്ട് ഉള്ള ഗതാഗതക്കുരുക്ക് കുറക്കാൻ 33 ബസുകൾ നിർത്തിയിടാൻ കഴിയുന്ന താൽക്കാലിക ബസ് സ്റ്റാൻ്റ് ഉണ്ടാക്കുകയാണ് ബി.എം.ടി.സി.
കർണാടക സ്റ്റേറ്റ് റിസർവ് പോലീസിൻ്റെ സ്ഥലത്ത് ആണ് 1.5 കോടി രൂപ ചെലവിൽ താൽക്കാലിക ഡിപ്പോ പണിയുന്നത്.