ബെംഗളൂരു: 20 കോടി രൂപയുടെ ലഹരിമരുന്നുമായി ബെംഗളൂരുവിൽ ആറുപേർ അറസ്സിൽ. രഹസ്യവിവരത്തെ തുടർന്നു യെശ്വന്തപുര, നന്ദിനി ലേഔട്ട് പോലീസ് നടത്തിയ പരിശോധയിലാണ് പ്രതികളെ അറസ്റ്റു ചെയ്‌തത്. പിടിയിലായ 2 പേർ ഇതര സംസ്ഥാനക്കാരും 4 പേർ പ്രദേശവാസികളുമാണെന്ന് സിറ്റി പോലീസ് കമ്മിഷണർ സീമന്ദ് കുമാർ സിങ് അറിയിച്ചു. ഇവരിൽ നിന്ന് 8.58 കിലോ എംഡിഎംഎ, 5.700 കിലോ ഹൈഡ്രോ കഞ്ചാവ്, 4 മൊബൈൽ ഫോണുകൾ തുടങ്ങിയവ പിടിച്ചെടുത്തു.കുറഞ്ഞ വിലയ്ക്കു നഗരത്തിലെത്തിക്കുന്ന ലഹരിമരുന്നുകൾ അമിത വിലയ്ക്കു കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ ആറുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.