വ്‌ളോഗര്‍ തൊപ്പി കസ്റ്റഡിയില്‍. സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയതിനാണ് തൊപ്പി എന്ന മുഹമ്മദ് നിഹാലിനെ വടകര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വടകര ബസ് സ്റ്റാന്റില്‍ വെച്ച് ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയ സംഭവത്തിലാണ് പൊലീസ് തൊപ്പിയെ കസ്റ്റഡിയില്‍ എടുത്തത്. പരാതിയില്ലാത്തതിനാല്‍ ഇതുവരെ കേസ് എടുത്തിട്ടില്ല.
വടകര-കൈനാട്ടി ദേശീയപാതയില്‍ കോഴിക്കോടേക്ക് പോകുകയായിരുന്നു മുഹമദ് നിഹാല്‍. കാറിന് അരികിലേക്ക് അശ്രദ്ധമായി ബസ് എത്തിയെന്ന് ആരോപിച്ച് ബസിന് പിന്നാലെ തൊപ്പിയും കാര്‍ യാത്രക്കാരായ രണ്ട് പേരും വടകര ബസ് സ്റ്റാന്റിൽ എത്തി. തുടര്‍ന്ന് ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും തോക്ക് ചൂണ്ടുകയുമായിരുന്നു. കാറുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള്‍ തൊപ്പിയെ തടഞ്ഞ് വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
റോഡരികില്‍ യുവതിയുടെ മൃതദേഹം; ശരീരത്തില്‍ വെടിയേറ്റ പാടുകളും; അന്വേഷണം ഊര്‍ജ്ജിതം
റോഡരികില്‍ യുവതിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.ഡല്‍ഹിയിലെ ഷാദ്രയിലാണ് റോഡരുകില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. വെടിയേറ്റാണ് 20 വയസ് തോന്നിക്കുന്ന യുവതി മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.20 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് വെടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടത്.
മൃതദേഹം വഴിയരികില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെടിയേറ്റാണ് യുവതിയുടെ മരണം എന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. മൃതദേഹത്തില്‍ രണ്ടിടത്ത് വെടിയേറ്റതിന്റെ പാടുകളും കണ്ടെത്തി.മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചു തന്നെയാണോ കൊലപാതകം നടന്നതെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ട യുവതി ആരാണെന്ന് കണ്ടെത്താനും ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ആരാണ് കൊലപതകം നടത്തിയത് എന്നതില്‍ പൊലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. പൊലീസും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കണ്ടെത്തിയ ജി.ടി.ബി എൻക്ലേവ് പരിസരത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.