ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി ബിസിസിഐ പ്രസ്താവന ഇറക്കി.ഇന്ത്യ- പാകിസ്ഥാന്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നു’ ബിസിസിഐ അറിയിച്ചു.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ നടന്ന പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിര്‍ത്തിവെച്ചിരുന്നു. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതോടെ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചേക്കുമെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. വിഷയത്തില്‍ ഇന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് അന്തിമ തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ആദ്യം വലിയ ശബ്ദം, പിന്നാലെ നഗരം മുഴുവൻ ബ്ലാക്ക് ഔട്ടായി’; ജയ്സാല്‍മിറില്‍ മലയാള സിനിമയുടെ ചിത്രീകരണം നിര്‍ത്തി
പാകിസ്ഥാൻ സെെന്യത്തിന്റെ ഷെല്ലാക്രമണത്തെ തുടർന്ന് രാജസ്ഥാനിലെ ജയ്സാല്‍മിറിലെ നടന്നുകൊണ്ടിരുന്ന മലയാള സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു.ഇന്നലെ രാത്രിയാണ് ഷെല്ലാക്രമണം നടന്നത്. സംജദ് സംവിധാനം ചെയ്യുന്ന ‘ഹാഫ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് മുടങ്ങിയത്. ചിത്രത്തിലെ 200 പേർ അടങ്ങുന്ന സംഘമാണ് ജയ്സാല്‍മിറിലുള്ളത്.90 ദിവസത്തെ ഷൂട്ടിംഗ് ആണ് തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ പ്രതികൂല സാഹചര്യത്തെ തുടർന്ന് ഷൂട്ടിംഗ് നിർത്തി നാട്ടിലേക്ക് വരികയാണെന്ന് സിനിമയുടെ നായിക ഐശ്വര്യ ഒരു മലയാള മാദ്ധ്യമത്തോട് പ്രതികരിച്ചു.
ഷെല്ലാക്രമണത്തിന്റെ വലിയ ശബ്ദമാണ് ആദ്യം കേട്ടത്. പിന്നാലെ നഗരം മുഴുവൻ ബ്ലാക്ക് ഔട്ടായെന്നും ഐശ്വര്യ വ്യക്തമാക്കി. ബല്‍ബ്, ഗോളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രമാണ് ‘ഹാഫ്’. ഓഫീസർ ഓണ്‍ ഡ്യൂട്ടിയിലൂടെ ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ.മലയാളത്തിലെ ആദ്യ വമ്ബൻ ആക്ഷൻ മൂവി ആയാണ് ഹാഫ് ഒരുങ്ങുന്നത്. ബ്ലെസി – മോഹൻലാല്‍ ചിത്രമായ പ്രണയത്തിലൂടെ ഒരു പിടി മികച്ച സിനിമകള്‍ സമ്മാനിച്ച ഫ്രാഗ്രനന്റ് നേച്ചർ ഫിലിംസിന്റെ ബാനറില്‍ ആൻ സജീവും, സജീവുമാണ് ഹാഫ് നിർമ്മിക്കുന്നത്. സുധീഷ്, മണികണ്ഠൻ (ബോയ്സ് ഫെയിം) ശ്രീകാന്ത് മുരളി, ബോളിവുഡ് താരം റോക്കി മഹാജൻ,തുടങ്ങിയവരും ഹിന്ദി, തെലുങ്ക്, തമിഴ് കന്നഡ, ഭാഷകളിലെ താ