Home Featured തീവ്രവാദികളെ നേരിടാന്‍ ഇനി വനിതാ ഗരുഡ സേനയും.

തീവ്രവാദികളെ നേരിടാന്‍ ഇനി വനിതാ ഗരുഡ സേനയും.

by admin

ബംഗളൂരു: തീവ്രവാദികളെ നേരിടാന്‍ കര്‍ണാടകയില്‍ ഇനി വനിതാ ഗരുഡ സേനയും. 16 പെണ്‍കുട്ടികളുടെ സംഘത്തെയാണ് കര്‍ണാടക പോലീസ് തയ്യാറാക്കുന്നത്. ഇവര്‍ക്കുളള പരിശീലന മുറകള്‍ പുരോഗമിക്കുകയാണ്.

കേരളത്തിൽ നിന്നെത്തുന്ന വിദ്യാർത്ഥികളെ വലച്ചു പുതിയ നിയമം : വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കോവിഡ് പരിശോധന നിർബന്ധം.

ആയുധങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുളള വൈദഗ്ധ്യം നല്‍കുന്നതിന് പുറമേ ഭീകരരെ നേരിടാനും ഷൂട്ടിംഗിനുമുളള പരിശീലനവുമാണ് പ്രധാനമായും നല്‍കുന്നത്. ഗരുഡയിലെ സ്‌പെഷല്‍ ഓപ്പറേഷന്‍സിന് നിയോഗിക്കപ്പെടുന്ന സംഘത്തില്‍ നിന്നടക്കമുളള പരിശീലനം ഇവര്‍ക്ക് ലഭ്യമാക്കും. ബംഗളൂരുവിലെ കൗണ്ടര്‍ ടെററിസം സെന്ററിലാണ് പരിശീലനം പുരോഗമിക്കുന്നത്. എസ്പി എംഎല്‍ മാധുര വീണയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.

സിൽക്ക് ബോർഡിൽ നിന്നും കെആർ പുരം വരെയുള്ള ഔട്ടർ റിങ് റോഡിലൂടെയുള്ള മെട്രോ റെയിൽ നിർമ്മാണ കരാർ ഉടൻ

കഴിഞ്ഞ ദിവസം ഇവരുടെ പരിശീലനം വിലയിരുത്താന്‍ അഡീഷണല്‍ ഡിജിപി ഭാസ്‌കര്‍ റാവുവും എത്തിയിരുന്നു. പ്രതിരോധ സേനയുടെ സഹകരണത്തോടെയാണ് ബംഗളൂരുവില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഗരുഡ സേനയ്ക്ക് കര്‍ണാടക രൂപം നല്‍കിയത്. എട്ടു വര്‍ഷങ്ങളായി മികച്ച പരിശീലനമാണ് നല്‍കി വരുന്നതെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

തലശേരി- മൈസൂരു റെയില്‍പാത സര്‍വെയ്ക്ക് വീണ്ടും പച്ചക്കൊടി; പാളം കയറുമോ ഇക്കുറിയെങ്കിലും?

മുംബൈ ഭീകരാക്രമണത്തിന് ശേഷം സാമ്ബത്തികമായി ശക്തവും സുരക്ഷ ആവശ്യമുള്ളതുമായ ഏതാനും നഗരങ്ങള്‍ക്ക് എന്‍എസ്ജി ഹബ്ബുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ കര്‍ണാടകയ്ക്ക് എന്‍എസ്ജി ഹബ്ബ് ലഭിച്ചില്ല. പകരം പ്രതിരോധ മന്ത്രാലയം കര്‍ണാടകയുടെ സ്വന്തം സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കാനായി ഏതാനും ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനില്‍ വിട്ടുനല്‍കി. അവരില്‍ നിന്നാണ് ഗരുഡ സേനയ്ക്ക് രൂപം നല്‍കിയത്.

സിൽക്ക് ബോർഡ്‌ ട്രാഫിക് കുരുക്ക് അഴിക്കാൻ പുതിയ പദ്ധതിയുമായി ബി. എം. ടി. സി

നിലവില്‍ 170 കമാഡോകളാണ് ഗരുഡയില്‍ ഉളളത്. അടിസ്ഥാന പരിശീലനത്തിന് ശേഷം 4 വര്‍ഷം വരെ കമാന്‍ഡോകള്‍ സേനയില്‍ തുടരും. തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാനുളള തുടര്‍ച്ചയായ പരിശീലനവും ഇക്കാലയളവില്‍ സേനാംഗങ്ങള്‍ക്ക് നല്‍കും.

കര്‍ണാടക സ്റ്റേറ്റ് റിസര്‍വ്വ് പോലീസില്‍ നിന്നും കര്‍ണാടക സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ നിന്നുമാണ് 30 വയസില്‍ താഴെ പ്രായമുളള വനിതാസേനാംഗങ്ങള്‍ ഗരുഡയിലേക്ക് എത്തിയത്. 35 പേരായിരുന്നു ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ ശാരീരികക്ഷമത ഏറെ ആവശ്യമുളളതിനാല്‍ ബാക്കിയുളളവര്‍ മടങ്ങി. അങ്ങനെയാണ് പതിനാറ് പേരിലേക്ക് ചുരുങ്ങിയത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group