ബെംഗളൂരു: ബെംഗളൂരുവിലെ എടിഎം ആക്രമിച്ച് മലയാളിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കൊള്ളയടിച്ച സംഭവത്തിലെ പ്രതിയെ കോടതി പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കോര്പറേഷന് ബാങ്ക് മാനേജര്‍ തിരുവനന്തപുരം സ്വദേശി ജ്യോതി ഉദയനെ എടിഎമ്മിനുള്ളില്‍ വെട്ടിപ്പരുക്കേല്പിച്ച് കൊള്ളയടിച്ച കേസിലാണ് കോടതിയുടെ വിധി. പ്രതി മധുകര്‍ റെഡ്ഡിക്ക് (36) കോടതി 10 വര്‍ഷം കഠിനതടവും പിഴയും വിധിച്ചു.
തീവ്രവാദികളെ നേരിടാന്‍ ഇനി വനിതാ ഗരുഡ സേനയും.
നാലു വര്‍ഷം ജയിലില്‍ ആയിരുന്നതിനാല്‍ ഇനി ആറ് വര്‍ഷം കൂടി കഠിന തടവ് അനുഭവിച്ചാല്‍ മതി.
12,000 രൂപ പിഴത്തുക ജ്യോതിക്കു കൈമാറണമെന്നും ഇല്ലെങ്കില്‍ ഒരു വര്‍ഷം വെറും തടവ് കൂടി അനുഭവിക്കണമെന്നും കോടതി പറഞ്ഞു. ഏറെ ആഘാതമേല്‍പ്പിച്ച ആ സംഭവത്തിനു ശേഷം എടിഎമ്മില്‍ കയറിയിട്ടില്ലെന്നും ഇതിലും വലിയ ശിക്ഷയാണു പ്രതീക്ഷിച്ചതെന്നും ജ്യോതി പ്രതികരിച്ചു.
അതേസമയം ശിക്ഷ ഇളവ് ചെയ്ത് നല്‍കണമെന്ന പ്രതിയുടെ വാദം കോടതി ചെവിക്കൊണ്ടില്ല. പിതാവു മരിച്ചെന്നും ഭാര്യയും 2 മക്കളും അസുഖബാധിതയായ അമ്മയും ഉള്ളതിനാല്‍ ശിക്ഷ ഇളവു ചെയ്യണമെന്നും റെഡ്ഡി അപേക്ഷിച്ചെങ്കിലും ക്രൂരകൃത്യത്തിന്റെ വ്യാപ്തിയും ക്രിമിനല്‍ പശ്ചാത്തലവും കണക്കിലെടുത്താണു വിധിയെന്നു ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി വ്യക്തമാക്കി
സിൽക്ക് ബോർഡ് ട്രാഫിക് കുരുക്ക് അഴിക്കാൻ പുതിയ പദ്ധതിയുമായി ബി. എം. ടി. സി
- കോവിഡ് പകരുന്നത് അധികവും ഏതു പ്രായക്കാരിൽ നിന്ന്, പഠനം പറയുന്നത് നോക്കു
- വീണ്ടും ആറായിരം കടന്നു, കേരളത്തിൽ കോവിഡ് വ്യാപിക്കുന്നു.
- ‘മഅ്ദനിയെ ചികിത്സക്കായി കേരളത്തിേലക്ക് കൊണ്ടുവരണം’.
- ലോകം നേരിടാൻ പോകുന്ന രണ്ട് ദുരന്തങ്ങൾ; കോവിഡിന്റെ വരവ് പ്രവചിച്ച ബില്‍ഗേറ്റ്സ് പറയുന്നു.
- എച്ചും, എട്ടും ഇനി എളുപ്പത്തിൽ കിട്ടില്ല, പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ
- ഒന്നാം വർഷ പിയുസി പ്രവേശനം, അവസാന തിയതി ഫ്രബ്രുവരി 13.
- കുംഭമേള; തീര്‍ത്ഥാടകര്‍ക്ക് ആര്.ടി.പി.സി.ആര് നിര്‍ബന്ധമാക്കി സര്‍ക്കാര്‍.
- തട്ടിപ്പിന്റെ പുതിയ മുഖം, നിങ്ങൾ ഇതിൽ പെട്ടിട്ടുണ്ടോ