Home Featured കർണാടക ആർ.ടി.സി. ബസ്സിടിച്ച് 2 പേർ മരിച്ചു

കർണാടക ആർ.ടി.സി. ബസ്സിടിച്ച് 2 പേർ മരിച്ചു

ബെംഗളൂരു : ചിക്കമഗളൂരുവിൽ കർണാടക ആർ.ടി.സി. ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർ മരിച്ചു. ധന്തരമാക്കി സ്വദേശി ശ്രീധർ, ഗിരമഗളൂരു സ്വദേശി ദയാനന്ദ് എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി നഗരത്തിലെ എ.പി.എം.സി.ക്ക് സമീപത്തായിരുന്നു അപകടം.

അപകടത്തിനുശേഷം ഡ്രൈവർ ബസ് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രദേശവാസികൾ സ്ഥലത്തെത്തി ബസ് ഡ്രൈവറെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു. പോലീസ് കേസെടുത്ത് ഡ്രൈവർക്കായി തിരച്ചിൽ തുടങ്ങി.

ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും ഈ നിമിഷം ഇല്ലാതാകുന്നു; വിഡിയോയുമായി വിനായകന്‍

ഭാര്യയുമായി വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ച്‌ നടന്‍ വിനായകന്‍. ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം ഭാര്യയുമായി പിരിഞ്ഞതായി പ്രഖ്യാപിച്ചത്.’ഞാന്‍ മലയാളം സിനിമ ആക്ടര്‍ വിനായകന്‍. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള, എല്ലാ ഭാര്യാഭര്‍ത്തൃ ബന്ധങ്ങളും, നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവര്‍ക്കും നന്ദി’- എന്നാണ് വിനായകന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞത്.

രജനികാന്ത് നായകനായി എത്തുന്ന ജയിലറില്‍ ആണ് വിനായകന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. ചിത്രത്തില്‍ ശക്തമായ കഥാപാത്രമായാണ് വിനായകന്‍ എത്തുന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group