ബെംഗളൂരു∙ കബ്ബൺ പാർക്ക് ബാലഭവനിലെ പുട്ടാനി എക്സ്പ്രസ് (ടോയ് ട്രെയിൻ) ഇന്നു മുതൽ വീണ്ടും പാളത്തിലോടും. 3 വർഷത്തെ ഇടവേളയ്ക്കു ശേഷം ഓട്ടം പുനരാരംഭിക്കുന്ന ട്രെയിനിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർവഹിക്കും. പാളത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 2019 ജനുവരിയിലാണ് സർവീസ് നിർത്തിയത്. 1968 ഒക്ടോബറിൽ ആരംഭിച്ച ട്രെയിനിന്റെ എൻജിൻ ഉൾപ്പെടെ പലപ്പോഴായി മാറിയെങ്കിലും ഒട്ടേറെപ്പേരുടെ ഗൃഹാതുര ഓർമകളും കുട്ടികളുടെ കളിചിരികളുമായി പുട്ടാനി എക്സ്പ്രസ് അരനൂറ്റാണ്ടായി കബ്ബൺ പാർക്കിലെ ആകർഷണമായി തുടരുന്നു.
സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് പാളം ഉൾപ്പെടെ നവീകരിച്ചത്. ദക്ഷിണ പശ്ചിമ റെയിൽവേ ജീവനക്കാരുടെ സഹായത്തോടെയാണ് പുതിയ പാളം സ്ഥാപിച്ചത്. ആദ്യം ഡീസലിൽ ഓടിയിരുന്ന ട്രെയിൻ 2012ൽ ബയോ ഡീസലിലേക്ക് മാറി. 5 ബോഗികളിലായി കുട്ടികൾക്കും മുതിർന്നവർക്കും യാത്ര ചെയ്യാം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് നിരക്ക്.
രാഹുൽ ഗാന്ധിയുടെ വാർത്ത സമ്മേളനം ഉച്ചയ്ക്ക് 1:00 മണിക്ക്
പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി നടത്തുന്ന ആദ്യ വാര്‍ത്താ സമ്മേളനം ഇന്ന്. ഇന്നുച്ചയ്ക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്താണ് വാര്‍ത്താ സമ്മേളനം ചേരുക. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായി സൂറത്ത് ജില്ലാ കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രാഹുലിനെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. ‘സേവ് ഡെമോക്രസി’ മൂവ്‌മെന്റിനാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പി ചിതംബരം എന്നിവരുള്‍പ്പെടെ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധം സംബന്ധിച്ച് തീരുമാനമായത്.