Home Featured പരിസ്ഥിതി ആഘാത പഠന നിയമം (ഇ.ഐ.എ) അപകടകരം ;ശബ്ദമുയർത്തിയില്ലെങ്കിൽ വലിയ ദുരന്തമാകുമെന്ന് രാഹുൽ ഗാന്ധി

പരിസ്ഥിതി ആഘാത പഠന നിയമം (ഇ.ഐ.എ) അപകടകരം ;ശബ്ദമുയർത്തിയില്ലെങ്കിൽ വലിയ ദുരന്തമാകുമെന്ന് രാഹുൽ ഗാന്ധി

by admin

കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ പരിസ്ഥിതി ആഘാത പഠന നിയമം (ഇ.ഐ.എ) 2020 അപകടകരമായ നിർദേശങ്ങൾ ഉള്ളതാണെന്നും ഇതിനെതിരെ ശബ്ദമുയർത്തിയില്ലെങ്കിൽ വലിയ ദുരന്തമാകുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

നിയമത്തിന്റെ കരട് പൊതുജനാഭിപ്രായത്തിനായി സമർപ്പിച്ചിരിക്കുകയാണ് സർക്കാർ. നിയമത്തിനെതിരെ യുവ ജനത മുന്നോട്ടുവന്നില്ലെങ്കിൽ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം ദുരിതപൂർണമാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.

പരിസ്ഥിതി നാശത്തിന്റെ ഇരകളെ നിശബ്ദമാക്കുന്നതാണ് പുതിയ നിയമം. ഓരോ ഇന്ത്യക്കാരനും ഇതിനെതിരെ ശബ്ദമുയർത്തണം. പരിസ്ഥിതിക്കായുള്ള യുദ്ധങ്ങളിൽ എപ്പോഴും മുന്നിൽ നിന്നിട്ടുള്ള യുവാക്കൾ ഈ ശബ്ദം ഏറ്റെടുക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

വ്യത്യസ്ത രാഷ്ട്രീയ ധാരകൾക്കും വിശ്വാസങ്ങൾക്കും അതീതമായി ഐക്യപ്പെട്ടാണ് പരിസ്ഥിതി സംരക്ഷിക്കാനുള്ള സമരം നടത്തേണ്ടത്. പരിസ്ഥിതി എന്നത് കേവലം വാക്കല്ലെന്നും അത് ജീവിതം തന്നെയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

മാക്കൂട്ടം -കൂട്ടുപുഴ അതിർത്തി തുറന്നു -കണ്ണൂരിലേക്കുള്ള യാത്ര സുഗമമാവുന്നു

രാജ്യമാകെ പാരിസ്ഥിക ആഘാതങ്ങൾ ഉണ്ടാക്കുന്നതാണ് പുതിയ നിയമത്തിലെ നിർദേശങ്ങൾ.ഖനനം പോലെ വലിയ തോതിൽ പരിസ്ഥിതി ആഘാതങ്ങളുണ്ടാക്കുന്ന വ്യവസായങ്ങൾ തുടങ്ങാൻ പരിസ്ഥിതി ആഘാത പഠനം നടത്തേണ്ടതില്ലെന്നാണ് പുതിയ നിയമം നിർദേശിക്കുന്നത്. മരങ്ങൾ നശിപ്പിച്ചും ആവാസവ്യവസ്ഥകൾ തകർത്തും വലിയ പാതകൾ ഉണ്ടാക്കുന്നതിന്റെ ആഘാതവും കടുത്തതാകും.

കണ്‍മുന്നില്‍ പ്രകൃതി നശിക്കുന്നത് കണ്ടാലും നോക്കി നില്‍ക്കേണ്ടി വരും, എന്താണ് ഇഐഎ 2020, വിശദമായി അറിയാം

പരിസ്ഥിതി ആഘാത പഠനം പദ്ധതികൾ നടപ്പാക്കിയ ശേഷം മതിയെന്നതാണ് നിയമത്തിന്റെ ഭീകരവശം. അതായത് പരിസ്തിഥിയെ തകർത്ത ശേഷം പഠനം നടത്തിയാൽ മതിയെന്ന്.

പുതിയ പരിസ്ഥിതി ആഘാത പഠന നിയമം പ്രാബല്യത്തിലായാൽ നമുക്കും ഭാവി തലമുറകൾക്കും കൊടും വിപത്തുകളാണ് അത് സമ്മാനിക്കുകയെന്നും രാഹുൽ കുറിച്ചു.

പരിസ്ഥിതി ആഘാത പഠന നിയമത്തിന്റെ (ഇ.ഐ.എ) കരട് പൊതുജനാഭിപ്രായത്തിനായി സമർപ്പിച്ചിരിക്കുകയാണ് സർക്കാർ , നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിനായി താഴെ കൊടുത്ത ലിങ്കിൽ കയറി ഭാഷ തിരഞ്ഞെടുത്തു അഭിപ്രായം രേഖപ്പെടുത്താം

https://environmentnetworkindia.github.io/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group