Home covid19 കർണാടക ആരോഗ്യ മന്ത്രി ബി ശ്രീരാമുലുവിനും കോവിഡ് സ്ഥിരീകിരിച്ചു

കർണാടക ആരോഗ്യ മന്ത്രി ബി ശ്രീരാമുലുവിനും കോവിഡ് സ്ഥിരീകിരിച്ചു

by admin

ബംഗളുരു- കർണാടകയിൽ മുഖ്യമന്ത്രി ബി എസ് യെദ്യുരപ്പയ്ക്കു പിന്നാലെ ആരോഗ്യ മന്ത്രി ബി ശ്രീരാമുലുവിനും കോവിഡ് സ്ഥിരീകിരിച്ചു. ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ മന്ത്രി.

 മാക്കൂട്ടം -കൂട്ടുപുഴ  അതിർത്തി  തുറന്നു -കണ്ണൂരിലേക്കുള്ള യാത്ര  സുഗമമാവുന്നു 

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധാരമായ്യയ്ക്കും ഈയിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. യെദ്യുരപ്പയും സിദ്ധാരമയ്യയും ബംഗളുരു മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്. യെദ്യുരപ്പയുടെ മകൾക്കും രോഗ ബാധയേറ്റിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,985 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 107 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . നിലവിൽ 80,973 പേരാണ് സജീവ കോവിഡ് രോഗികൾ .

ഇന്ന് കർണാടകയിൽ 5,985 പേർക്ക് കോവിഡ്, മരണം 107;ബംഗളുരുവിൽ 1,948 രോഗികളും 22 മരണവും ;രോഗമുക്തി 4,670 പേർക്ക്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group