ബംഗളൂരു: ഹോളി ആഘോഷത്തിനായി തയാറാക്കിയ ഭക്ഷണം കഴിച്ചതിനെത്തുടർന്ന് മാണ്ഡ്യയിലെ സ്വകാര്യ സ്കൂള്‍ നടത്തുന്ന അനധികൃത ഹോസ്റ്റലിലെ ആണ്‍കുട്ടി മരിച്ചു.28 പേരെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഘാലയ സ്വദേശി കെർലോങാണ് (13) മരിച്ചത്. മാണ്ഡ്യ മലവള്ളി താലൂക്കിലെ ടി കഗേപുര ഗ്രാമത്തിലെ ഗോകുല വിദ്യാ സംസ്‌ഥേയിലാണ് സംഭവം നടന്നതെന്ന് മാണ്ഡ്യ പൊലീസ് പറഞ്ഞു. 1989 മുതല്‍ പ്രവർത്തിക്കുന്ന സ്‌കൂളിന് ഹോസ്റ്റല്‍ നടത്താനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്ന് മാണ്ഡ്യ ജില്ല പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി പറഞ്ഞു.
കുട്ടികള്‍ക്കുള്ള ടോയ്‌ലറ്റുകള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളില്ലാതെ സ്കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ മാനേജ്‌മെന്റ് നിയമവിരുദ്ധമായി ഹോസ്റ്റല്‍ നടത്തിവരുകയായിരുന്നു.എല്‍.കെ.ജിമുതല്‍ എട്ടാം ക്ലാസ് വരെ ആകെ 202 വിദ്യാർഥികളാണ് സ്കൂളില്‍ പഠിക്കുന്നത്. മേഘാലയയില്‍നിന്നുള്ള 30 കുട്ടികളാണ് ഹോസ്റ്റലില്‍ താമസിക്കുന്നത്. സമീപത്തുള്ള പരിപാടികളില്‍നിന്നോ ആഘോഷങ്ങളില്‍നിന്നോ വിവാഹങ്ങളില്‍നിന്നോ മിച്ചംവരുന്ന ഭക്ഷണം ഈ അന്തേവാസികള്‍ക്ക് നല്‍കുന്ന ക്രമീകരണമാണ് സ്കൂള്‍ പിന്തുടരുന്നതെന്ന് എസ്.പി പറഞ്ഞു.
ഐപിഎല്‍ ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവര്‍ക്ക് സൗജന്യ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ചെന്നൈ മെട്രോ: ഐപിഎല്‍ ടിക്കറ്റുമായി എത്തുന്നവര്‍ക്കാണ് സൗജന്യ സര്‍വീസ്; സര്‍വീസ് രാത്രി ഒന്ന് വരെ
ചെന്നൈയില്‍ ഐപിഎല്‍ ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവര്‍ക്ക് സൗജന്യ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ചെന്നൈ മെട്രോ റെയില്‍.സൗജന്യ മെട്രോ തീവണ്ടി സര്‍വീസ് നടത്തുന്നതിനായി ചെന്നൈ കിങ്ങ്സ് ക്രിക്കറ്റ് ടീം അധികൃതര്‍ ചെന്നൈ മെട്രോ റെയില്‍ അധികൃതരുമായി ധാരണയിലായി.ഐപിഎല്‍ ടിക്കറ്റുമായി മെട്രോ സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്കാണ് സൗജന്യ സര്‍വീസ്. രാത്രി ഒന്ന് വരെ സര്‍വീസുകളുണ്ടാകും. സര്‍വീസുകള്‍ ഓടിക്കുന്നതെന്നും മെട്രോ റെയില്‍ അധികൃതര്‍ പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ ഹോം ഗ്രൗണ്ടാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം. ഇവിടേക്ക് ഏറ്റവും വേഗത്തില്‍ എത്താന്‍ സഹായിക്കുന്ന യാത്രമാര്‍ഗം മെട്രോയാണ്.
ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ നായകന്‍ ഋതുരാജ് ഗെയ്ക്വാദാണ്. പരിശീലകന്‍ സ്റ്റീഫന്‍ ഫ്ളെമിങ്ങും.ടീം: ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), എം.എസ്. ധോനി, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, രചിന്‍ രവീന്ദ്ര, ഡെവണ്‍ കോണ്‍വെ, സാം കറന്‍, ശിവം ദുബെ, രാഹുല്‍ ത്രിപാഠി, ശ്രേയസ് ഗോപാല്‍, വിജയ് ശങ്കര്‍, ഖലീല്‍ അഹമ്മദ്, മതീഷ പതിരണ, നഥാന്‍ എല്ലിസ്, കമലേഷ് നാഗര്‍കോട്ടി, നൂര്‍ അഹമ്മദ്, ഗുര്‍ജപ്നീത് സിങ്, മുകേഷ് ചൗധരി, അന്‍ഷുല്‍ കാംബോജ്, ദീപക് ഹൂഡ, ജാമീ ഓവര്‍ടണ്‍, രാമകൃഷ്ണ ഘോഷ്, ഷെയ്ക് റഷീദ്, ആന്ദ്രെ സിദ്ധാര്‍ഥ്, വംശ് ബേദി.