Home തിരഞ്ഞെടുത്ത വാർത്തകൾ ലക്ഷങ്ങളുടെ ലഹരി മരുന്നുമായി മുന്‍ എയര്‍ഹോസ്റ്റസും സഹായിയും പിടിയില്‍

ലക്ഷങ്ങളുടെ ലഹരി മരുന്നുമായി മുന്‍ എയര്‍ഹോസ്റ്റസും സഹായിയും പിടിയില്‍

by ടാർസ്യുസ്

ന്യൂഡല്‍ഹി | ഗുജറാത്തിലെ വഡോദരയില്‍ നിന്ന് മുംബൈയിലേക്ക് 30 ലക്ഷം രൂപയുടെ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ഹോസ്റ്റസും സഹായിയും അറസ്റ്റില്‍.മുന്‍ എയര്‍ഹോസ്റ്റസ് മാന്‍സി സെയ്ദ് (41), സഹായി സുഹൈല്‍ സുലൈമാന്‍ ഷെയ്ഖ് (20) എന്നിവരാണ് പിടിയിലായത് . മുന്‍ എയര്‍ഹോസ്റ്റസ് നേരത്തേയും മയക്ക് മരുന്ന് കടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. തിങ്കളാഴ്ചയായിരുന്നു അന്തര്‍സംസ്ഥാന ലഹരിമരുന്ന് കടത്ത് സൂറത്ത് ക്രൈംബ്രാഞ്ച് പിടികൂടിയത്.വഡോദരയില്‍ നിന്ന് മുംബൈയിലേക്ക് കാറില്‍ വന്‍തോതില്‍ എം ഡി (മെഫെഡ്രോണ്‍) മരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയിലെ ടോള്‍ പ്ലാസ്റ്റിന് സമീപം പോലീസ് വാഹന പരിശോധന നടത്തി വരികയായിരുന്നു.

സംശയാസ്പദമായി കണ്ട കാര്‍ തടഞ്ഞു പരിശോധിച്ചപ്പോഴാണ് ഇരുവരും പിടിയിലായത്വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ 977 ഗ്രാം ലഹരിമരുന്ന് കണ്ടെടുത്തു. കൂടാതെ നിരവധി മൊബൈല്‍ ഫോണുകളും, ലഹരിമരുന്ന് പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളും പാത്രങ്ങളും പിടിച്ചെടുത്തു.മുംബൈയില്‍ നിന്ന് വാടകയ്‌ക്കെടുത്ത കാറിലാണ് ഇവര്‍ വഡോദരയിലേക്ക് പോയത്. വഡോദര റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഒരു സ്ത്രീയില്‍ നിന്നാണ് ഇവര്‍ക്ക് ലഹരിമരുന്ന് ലഭിച്ചത്. മുംബൈയിലെത്തിച്ച ശേഷം ഈ ലഹരിമരുന്ന് ചെറിയ പാക്കറ്റുകളാക്കി മാറ്റാനായിരുന്നു പദ്ധതി. അഞ്ച് മുതല്‍ പത്ത് ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി ആവശ്യക്കാര്‍ക്ക് വില്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. മുംബൈയിലെ സാന്താക്രൂസ് പ്രദേശത്ത് താമസിക്കുന്നവരാണ് പ്രതികള്‍. വര്‍ഷങ്ങളായി ഇവര്‍ പരസ്പരം അറിയുന്നവരുമാണ്.മലേഷ്യന്‍ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസായി ജോലി ചെയ്തിരുന്ന മാന്‍സി സെയ്ദ് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

2015 മുതല്‍ ലഹരിമരുന്ന് ശൃംഖലയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നീണ്ടകാലമായി ലഹരിമരുന്ന് ഇടപാടുകളില്‍ ഏര്‍പ്പെട്ടിട്ടുള്ള മാന്‍സി, 2021-ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 100 ഗ്രാം ലഹരിമരുന്നുമായി പിടിയിലായിരുന്നു. ആ കേസില്‍ നാല് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.മധ്യപ്രദേശിലെ വിവിധ ലഹരിമരുന്ന് വിതരണ ശൃംഖലകളുമായി മാന്‍സിക്ക് ബന്ധമുണ്ടെന്ന് 2021-ലെ കേസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ പഴയ ബന്ധങ്ങളും ഇപ്പോഴത്തെ ലഹരിമരുന്ന് ശൃംഖലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ, പ്രതികള്‍ക്ക് ലഹരിമരുന്ന് കൈമാറിയ സ്ത്രീക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group