ഓണം ആഘോഷിക്കാനായി ബെംഗളൂരില്‍ നിന്നും നാട്ടിലേക്ക് വന്ദേഭാരത് ബുക്ക് ചെയ്തവർക്ക് നേരിടേണ്ടി വന്നത് ദുരിത യാത്ര.എഞ്ചിൻ തകരാറിനെ തുടർന്ന് ഏകദേശം ആറര മണിക്കൂറോളമാണ് യാത്രക്കാർ സ്റ്റേഷനില്‍ കുടുങ്ങിയത്. പുലർച്ചെ 5.10 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ രാവിലെ 11.45ന് മാത്രമാണ് ബെംഗളൂരില്‍ നിന്നും പുറപ്പെട്ടത്.ട്രെയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് മാത്രമാണ് എഞ്ചിൻ തകരാറിനെ കുറിച്ച് റെയില്‍വെ യാത്രക്കാരെ അറിയിച്ചത്. തകരാറെല്ലാം പരിഹരിച്ച് 8.45 ഓടെ ട്രെയിൻ പുറപ്പെടും എന്നായിരുന്നു ആദ്യം കിട്ടിയ അറിയിപ്പ്. പിന്നീട് 11.10 ഓടെ പുറപ്പെടും എന്നായിരുന്നു ഉറപ്പ്.

എന്നാല്‍ 11.45 മാത്രമാണ് കെഎസ്‌ആർ ബെംഗളൂരില്‍ നിന്ന് ട്രെയിൻ പുറപ്പെട്ടത്.രാവിലെ ട്രെയിൻ വൈകിയതോടെ പ്രഭാത ഭക്ഷണം ലഭിക്കാത്തത് ചൂണ്ടിക്കാട്ടി യാത്രക്കാർ ബഹളം ഉയർത്തി. ഇതോടെ ഭക്ഷണം ബുക്ക് ചെയ്തവർക്ക് പ്ലാറ്റ്ഫോമിലാണ് ഭക്ഷണം വിതരണം ചെയ്തത്. കെആർ പുരം സ്റ്റേഷനില്‍ നിന്നും ട്രെയിൻ ബുക്ക് ചെയ്തവർക്ക് പ്രഭാത ഭക്ഷണം ലഭിച്ചിരുന്നില്ല. ‘കെആർ പുരം സ്റ്റേഷനില്‍ യാതൊരു അടിസ്ഥാന സൌകര്യവുമില്ല. വണ്ടി വരാതിരുന്നതോടെ യാത്രക്കാർ അസ്വസ്ഥരായി. നല്ലൊരു വെയിറ്റിങ് റൂമോ റസ്റ്റോറൻ്റോ പോലും അവിടെ ഇല്ല. ചെറിയ കുട്ടികളുമായി സ്റ്റേഷനില്‍ എത്തിയവരെല്ലാം വലഞ്ഞു പോയി’, യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു.’ഓണത്തിരക്കിൻ്റെ പശ്ചാത്തലത്തില്‍ ഉയർന്ന നിരക്കാണ് ട്രെയിനിന്‍ ഈടാക്കുന്നത്. എരന്നിട്ടാണ് ഇത്തരത്തില്‍ റെയില്‍വെ അലംഭാവം കാട്ടിയത്. എറണാകുളം സ്റ്റേഷനില്‍ നിന്ന് കണക്ഷൻ ട്രെയിൻ ബുക്ക് ചെയ്തവർക്ക് ട്രെയിൻ കിട്ടിയില്ല.
കുടുംബമായി നാട്ടിലേക്ക് തിരിച്ച പലർക്കും വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്’,മറ്റൊരാള്‍ പറഞ്ഞു.അതേസമയം ബെംഗളൂരില്‍ നിന്നും നാട്ടിലേക്ക് ട്രെയിൻ പുറപ്പെടാൻ വൈകിയതോടെ തിരിച്ച് ബെംഗളൂരിലേക്കുള്ള ട്രെയിനും വൈകി.ഉച്ചയ്ക്ക് 2.20-ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ രാത്രി എട്ടരയ്ക്കാണ് പോയത്.കൂടുതല്‍ റേക്ക് വേണംഓണത്തിരക്ക് ഏറിയതോടെ ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിൻ്റെ കോച്ചുകള്‍ റെയില്‍വെ ഉയർത്തിയിരുന്നു. എട്ടില്‍ നിന്നും 16 ആക്കിയാണ് കോച്ചുകള്‍ ഉയർത്തിയത്. ഇതോടെ വലിയ ആശ്വാസത്തിലായിരുന്നു ബെംഗളൂരു മലയാളികള്‍. ഇതോടെ സീറ്റുകളുടെ എണ്ണം 530-ല്‍ നിന്ന് 1128 ആയാണ് ഉയർന്നു.
എന്നാല്‍ കോച്ചുകള്‍ മാത്രമല്ല റേക്കുകള്‍ കൂടി വേണമെന്ന ആവശ്യമാണ് യാത്രക്കാർ ഉയർത്തുന്നത്.നിലവില്‍ ഒറ്ററേക്കുകള്‍ ഉപയോഗിച്ചാണ് ബെംഗളൂരിലേക്കും തിരിച്ചും ട്രെയിൻ യാത്ര നടത്തുന്നത്. രണ്ട് റേക്കുകള്‍ അനുവദിച്ചാല്‍ ഒരേ സമയത്ത് രണ്ട് രണ്ട് ട്രെയിനുകള്‍ക്കും യാത്ര പുറപ്പെടാൻ കഴിയും.വന്ദേഭാരത് സമയക്രമം ഇങ്ങനെബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് കൊച്ചി-ബെംഗളൂരു ട്രെയിൻ സർവ്വീസ് നടത്തുന്നത്. ട്രെയിൻ നമ്പർ 26651 ബെംഗളൂരുവില്‍ നിന്ന് പുലർച്ചെ 5:10 നാണ് പുറപ്പെടുക. ഉച്ചയ്ക്ക് 1:50 ഓടെ എറണാകുളത്ത് എത്തും. തിരികെ എറണാകുളത്ത് നിന്നുള്ള ട്രെയിൻ (നമ്പർ 26652) ഉച്ചയ്ക്ക് 2:20-ന് പുറപ്പെട്ട് രാത്രി 11 മണിയോടെയാണ് ബെംഗളൂരില്‍ എത്തുക.