തിരുവനന്തപുരം: അക്രമികളായ തെരുവുനായ്ക്കളെ മരുന്നു കുത്തിവച്ച് കൊല്ലും. വെടിവയ്ക്കുകയോ വിഷം കുത്തിവയ്ക്കുകയോ ചെയ്യരുത്.മറ്റ് നായ്ക്കളുടെ മുന്നില്‍ വച്ചും കൊല്ലരുത്. സംസ്ഥാന സർക്കാർ ഇന്നലെ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിലാണ് ഇക്കാര്യങ്ങളുള്ളത്. തെരുവുനായ ശല്യം പരിഹരിക്കാൻ ദയാവധമാകാം എന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് നടപടി.കൊല്ലാൻ പിടിക്കുന്ന നായ്ക്കളെ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ പുനഃരധിവാസ കേന്ദ്രത്തിലോ ഷെല്‍ട്ടറിലോ പാർപ്പിക്കണം. നായ സ്നേഹികള്‍ക്ക് ഈസമയം ഇവയെ ഏറ്റെടുത്ത് വീട്ടില്‍ കൊണ്ടുപോയി വളർത്താം. നായ്ക്കളുടെ വിവരം നോട്ടീസ് ബോർഡിലും പ്രദർശിപ്പിക്കണം.

നായയെ കൊല്ലുന്ന ചെലവ് തദ്ദേശസ്ഥാപനങ്ങളാണ് വഹിക്കേണ്ടത്. ഓരോ മാസവും തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ദയാവധം സംസ്ഥാനതല മോണിറ്ററിംഗ് സമിതി വിലയിരുത്തും. ജനങ്ങള്‍ക്ക് ഭീഷണിയായ നായ്ക്കള്‍, പ്രകോപനമില്ലാതെ മനുഷ്യനെയോ, മറ്റ്ജീവികളേയോ ആക്രമിക്കുന്നവ എന്നിവയെയും കൊല്ലാം. പേവിഷബാധ, ഗുരുതര പരിക്കേറ്റിട്ടും ചികിത്സിച്ച് സുഖപ്പെടുത്താൻ കഴിയാത്ത നായ്ക്കളേയും കൊല്ലാം.അനുമതി നല്‍കേണ്ടത് ഏഴംഗ കമ്മിറ്റിനായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനത്തിലെ ചെയർപേഴ്സണ്‍ അദ്ധ്യക്ഷനും സെക്രട്ടറി കണ്‍വീനറുമായ ഏഴംഗ കമ്മിറ്റിയുടെ അനുമതി തേടണം.
വാർഡ് മെമ്പർ, വെറ്റിനറി സർജൻ, മെഡിക്കല്‍ ഓഫീസർ, എ.ബി.സി കേന്ദ്രത്തിന്റെ പ്രോജക്ട് ഇൻചാർജ്, അനിമല്‍ വെല്‍ഫയർ ബോർഡ് അംഗം എന്നിവരാണ് മറ്റംഗങ്ങള്‍. അഞ്ച് അംഗങ്ങളെങ്കിലും പിന്തുണച്ചാലേ കൊല്ലാവൂ.കൊല്ലുന്ന നായകളുടെ രജിസ്റ്ററുണ്ടാക്കണം. നായയുടെ വിവരം, പിടികൂടിയ സ്ഥലം, ചിത്രം, ദയാവധത്തിനുള കാരണം എന്നിവ രേഖപ്പെടുത്തണം. വെറ്ററിനറി സർജൻ മരണം സ്ഥിരീകരിക്കണം. അത് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. കൊല്ലാൻ മരുന്നു കുത്തിവയ്ക്കുന്ന ഉദ്യോഗസ്ഥനെയും അതിന് സഹായിക്കുന്നവരെയും സർക്കാർ സംരക്ഷിക്കണം.ദയാവധത്തിന് പെന്റോബാർബിറ്റല്‍ സോഡിയംസാധാരണ നായ്ക്കളുടെ ദയാവധത്തിന് പെന്റോബാർബിറ്റല്‍ സോഡിയം എന്ന മരുന്നാണ് കുത്തിവെയ്ക്കുക. ഒരുതരം അനസ്തേഷ്യ വിഭാഗത്തിലുള്ള മരുന്നാണിത്. നിശ്ചിത അളവില്‍ കൂടുതല്‍ കുത്തിവെച്ചാല്‍ നായകള്‍ക്ക് ജീവൻ നഷ്ടമാകും.