Home തിരഞ്ഞെടുത്ത വാർത്തകൾ നേഴ്സുമാരുടെ ശമ്പള വര്‍ധന; ആരോഗ്യവകുപ്പും യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ തമ്മിലുള്ള ചര്‍ച്ച ഇന്ന്

നേഴ്സുമാരുടെ ശമ്പള വര്‍ധന; ആരോഗ്യവകുപ്പും യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ തമ്മിലുള്ള ചര്‍ച്ച ഇന്ന്

by ടാർസ്യുസ്

തൃശൂർ: സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ ശമ്പള വർധനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പും യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ തമ്മിലുള്ള ചർച്ച ഇന്ന്.ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് ചർച്ച. യുഎൻഎ ഭാരവാഹികള്‍, സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവർ ചർച്ചയില്‍ പങ്കെടുക്കും.ശമ്പള വർധനവില്‍ പൊതുജനാഭിപ്രായം തേടിയുള്ള കരട് വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ യുഎൻഎ സമരത്തെ തുടർന്ന് ചില മാനേജ്മെന്റുകള്‍ ശമ്പളം വർധിപ്പിച്ചിരുന്നു. എന്നാല്‍ തൃശൂർ അമല ജൂബിലി ആശുപത്രികള്‍ ഇതില്‍ നിന്നും വിട്ട് നിന്നതോടെയാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സംഘടന സമരം കടുപ്പിച്ചത്. ഇതിന് പിന്നാലെയാണ് യുഎൻഎ പ്രതിനിധികളുമായി ആരോഗ്യവകുപ്പിൻ്റെ ചർച്ച.തൃശ്ശൂരില്‍ ജൂബിലി മിഷൻ, അമല ആശുപത്രികളിലെ തൊഴില്‍ പ്രശ്‌നം ചൂണ്ടിക്കാട്ടി ജില്ലാ ലേബർ ഓഫീസിലേക്ക് യുഎൻഎയുടെ നേതൃത്വത്തില്‍ നേഴ്‌സുമാർ നടത്തിയ സമരത്തില്‍ സംഘർഷമുണ്ടാവുകയും കലക്‌ട്രേറ്റില്‍ പ്രവേശിച്ച നഴ്‌സുമാർക്കെതിരെ പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. പിന്നീട് ജില്ലാ ലേബർ ഓഫീസ് നേഴ്‌സുമാർ ഉപരോധിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group