Home കർണാടക മിസ്സിംഗ് ആയി 7 മാസം, ആധാര്‍ ഒ.ടി.പി ഉപയോഗിച്ചതോടെ ലൊക്കേഷൻ കിട്ടി, വിദ്യാര്‍ഥിനി വിവാഹിതയും ഗര്‍ഭിണിയും! 18 കാരിയെ ഒടുവില്‍ കണ്ടെത്തി

മിസ്സിംഗ് ആയി 7 മാസം, ആധാര്‍ ഒ.ടി.പി ഉപയോഗിച്ചതോടെ ലൊക്കേഷൻ കിട്ടി, വിദ്യാര്‍ഥിനി വിവാഹിതയും ഗര്‍ഭിണിയും! 18 കാരിയെ ഒടുവില്‍ കണ്ടെത്തി

by ടാർസ്യുസ്

ബെംഗളൂരു: ഏഴ് മാസം മുമ്പ് കാണണാതായ കർണ്ണാടക വിദ്യാർണ്യപുരം സ്വദേശിയായ 18 വയസുകാരിയെ കണ്ടെത്തി പൊലീസ്. കഴിഞ്ഞ ജനുവരി 31-നാണ് രണ്ടാം വർഷ പി.യു.സി.വിദ്യാർത്ഥിനിയെ കാണാതായത്. നീണ്ട 7 മാസത്തെ അന്വേഷണത്തിനൊടുവില്‍ കനകപുര താലൂക്കിലെ ഒരു ഗ്രാമത്തില്‍, വിവാഹം കഴിച്ച ഒരാള്‍ക്കൊപ്പം താമസിക്കുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. യുവതി ആധാർ ഒ.ടി.പി ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണ് പൊലീസിന് ലൊക്കേഷൻ തിരിച്ചറിയനായത്. പെണ്‍കുട്ടി വിവാഹിതയും ഗർഭിണിയുമാണെന്ന് പൊലീസ് അറിയിച്ചു.കോളേജിലേക്ക് പോകുകയാണെന്ന് വീട്ടില്‍ പറഞ്ഞാണ് പെണ്‍കുട്ടി പ്രായപൂർത്തിയാകാത്ത ഒരു സുഹൃത്തിനൊപ്പം വീടുവിട്ടിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ആധാർ കാർഡുകളും കോളേജ് ബാഗുകളും ഒഴികെ, മൊബൈല്‍ ഫോണുകളോ മറ്റ് സാധനങ്ങളോ ഇവർ കൈവശം കരുതിയിരുന്നില്ല.

തുടർന്ന് ഇവർ മലൈ മഹാദേശ്വര ഹില്‍സിലേക്ക് യാത്ര ചെയ്യുകയും പിന്നീട് വേർപിരിയുകയും ചെയ്തു. പൊലീസ് വിവിധ സംഘങ്ങളായി തെരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് കർണാടക ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം സി.ഐ.ഡി അന്വേഷണം ഏറ്റെടുത്തു.പെണ്‍കുട്ടി തന്റെ ആധാർ വിവരങ്ങള്‍ ഉപയോഗിച്ച്‌ ഒരു സർക്കാർ ക്ഷേമ പദ്ധതിയില്‍ രജിസ്റ്റർ ചെയ്യുകയും ഇതിനായി ഭർത്താവിന്റെ ഫോണ്‍ നമ്പർ നല്‍കുകയും ചെയ്തിരുന്നു. ആധാർ അപ്‌ഡേഷനായി ലഭിച്ച ഈ ഒ.ടി.പി പിന്തുടർന്ന പൊലീസ് ഫോണ്‍ നമ്പർ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുകയും കനകപുരയിലെ ഒരു ഗ്രാമത്തില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. പെണ്‍കുട്ടിയെ ഹൈക്കോടതിയില്‍ ഹാജരാക്കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം അയച്ചു. കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത സുഹൃത്തിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group