Home കർണാടക ബെംഗളൂരു ടണല്‍പാത: ‘ലാല്‍ബാഗില്‍’ തൊടില്ല..യുടേണ്‍ അടിച്ച്‌ സര്‍ക്കാര്‍..പുതിയ പാത പരിഗണിക്കും

ബെംഗളൂരു ടണല്‍പാത: ‘ലാല്‍ബാഗില്‍’ തൊടില്ല..യുടേണ്‍ അടിച്ച്‌ സര്‍ക്കാര്‍..പുതിയ പാത പരിഗണിക്കും

by ടാർസ്യുസ്

ലാല്‍ബാഗ് പാർക്കിന്റെ അഞ്ചേക്കറിലധികം ഭൂമി ടണല്‍ റോഡ് പദ്ധതിക്കായി ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്നും പിൻമാറി കർണാടക സർക്കാർ.ജനകീയ പ്രതിഷേധത്തെ തുടർന്നാണ് പിൻമാറ്റം. പകരം ലാല്‍ബാഗ് തൊടാതെ മറ്റൊരു പാതയാണ് ഇപ്പോള്‍ സർക്കാർ പരിഗണിക്കുന്നത്. ലാല്‍ബാഗിനെ ബാധിക്കാത്ത വിധത്തില്‍ ടണല്‍ റോഡിൻ്റെ എൻട്രി-എക്സിറ്റ് പോയിൻ്റുകള്‍ വരുന്ന മറ്റ് ബദല്‍ പാതകളാണ് ഇപ്പോള്‍ സർക്കാർ ആലോചിക്കുന്നതെന്ന് ഗ്രേറ്റർ ബെംഗളൂരു ഡെവലെപ്പ്മെന്റ് മന്ത്രി കൃഷ്ണ ബൈരെ പറഞ്ഞു.’പാർക്ക് സംരക്ഷണ’ബില്‍ ഭേദഗതിക്ക് കർണാടക നിയമസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.

പാർക്കുകളുടേയും ഉദ്യാനങ്ങളുടേയം ഭൂമിയിടെ അഞ്ച് ശതമാനം പൊതു ആവശ്യങ്ങള്‍ക്കായുള്ള അടിസ്ഥാന സൌകര്യവികസനത്തിന് ഉപയോഗിക്കാമെന്നാണ് ഭേദഗതിയില്‍ പറയുന്നത്. ലാല്‍ബാഗ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള സർക്കാരിൻ്റെ വളഞ്ഞ വഴിയായാണ് ഇതിനെ വിലയിരുത്തിയത്.ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പരിസ്ഥിതിവാദികളും ആക്റ്റിവിസ്റ്റുകളും വിദ്യാർത്ഥികളുടം പ്രാദേശികരും ഉള്‍പ്പെടെയുള്ളവർ തെരുവില്‍ ഇറങ്ങിയതോടെ ബില്ല് പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായി. എന്നാല്‍ നടപടി പിൻമാറ്റം അല്ലെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും പരിഗണിക്കാനും സർക്കാർ തയ്യാറായതാണെന്നുമാണ് മുഖ്യമന്ത്രി ഡികെ ശിവകുമാർ വിശദീകരിക്കുന്നത്.’ഞങ്ങള്‍ ജനങ്ങളെ കേട്ടു, ജനങ്ങളെ കേള്‍ക്കുന്നവരാണ് ഞങ്ങള്‍. അവർ ആശങ്ക ഉയർത്തിയപ്പോള്‍ ഞങ്ങള്‍ അത് അംഗീകരിച്ചു, തീരുമാനമെടുത്തു. ബദല്‍ മാർഗങ്ങള്‍ പരിഗണിക്കുകയാണ്’, അദ്ദേഹം പറഞ്ഞു. അതേസമയം ബില്‍ അടുത്ത ആഴ്ച വീണ്ടും നിയമസഭയില്‍ ചർച്ചയ്ക്ക് വെയ്ക്കുമെന്ന് ഡികെ ശിവകുമാർ വ്യക്തമാക്കിയിരുന്നു.

ടണല്‍ പാതയുടെ എൻട്രി-എക്സിറ്റ് പോയിൻ്റുകള്‍ക്ക് മറ്റ് മാർഗങ്ങള്‍ പരിശോധിക്കുമെന്നും ഭൂമി ഏറ്റെടുക്കല്‍ നടപടി ഒഴിവാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി കൃഷ്ണ ഭൈര ഗൌഡെ പറഞ്ഞു. കഴിഞ്ഞ 10 ദിവസമായി ബദല്‍ പാത കണ്ടെത്താനുള്ള ചർച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.നിംഹാൻസ് ഭൂമി, വില്‍സൻ ഗാർഡന് സമീപത്തുള്ള ശ്മശാന ഭൂമി എന്നിവയാണ് സർക്കാർ പരിഗണിക്കുന്നതെന്നാണ് സൂചന. സ്ഥലം സംബന്ധിച്ച്‌ അന്തിമ തീരുമാനം കൈക്കൊണ്ടാല്‍ മാത്രമേ ഭൂമി ഏറ്റെടുക്കല്‍ ആവശ്യമാണോയെന്ന കാര്യത്തല്‍ വ്യക്തത വരൂവെന്നും അദ്ദേഹം പറഞ്ഞു.ഹെബ്ബാള്‍-സില്‍ക്ക് റോഡ് ടണല്‍ പാതയ്ക്കായാണ് ലാല്‍ബാഗ് പ്രദേശത്തെ അഞ്ചേക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. ടണല്‍ നിർമ്മിക്കുന്നതിനായി ബോറിംഗ് മെഷീൻ താഴെ ഇറക്കണം. അതിനുള്ള ഷാഫ്റ്റ് നിർമ്മിക്കാനാണ് ലാല്‍ബാഗ് പ്രദേശം പരിഗണിച്ചിരുന്നത്. മാത്രമല്ല അശോക പില്ലർ സർക്കിളില്‍ നിന്ന് ടണലിലേക്ക് എൻ്ട്രി പോയിൻ്റും സിദ്ധാപുര റോഡില്‍ മരിഗൗഡ ജങ്ഷന് തൊട്ടുമുമ്പ് ഒരു എക്സിറ്റ് റാംപും നിർമ്മിക്കാനായിരുന്നു പദ്ധതി.

അതേസമയം ഷാഫ്റ്റ് നിർമ്മിക്കാൻ ലാല്‍ബാഗിനെ കൂടാതെ ഹൊസൂർ റോഡിലെ സെൻ്റ് ജോണ്‍സ് മെഡിക്കല്‍ കോളേജിൻ്റെ കൈയ്യിലുള്ള സ്വകാര്യ ഭൂമി, മെഖിരി സർക്കിളിലുള്ള പാലസ് ഗ്രൌണ്ട്, ഫേസ് കോഴ്സ്, ഫ്രീഡം പാർക്കിൻ്റെ പുറകുവശം, ഹെബ്ബാളിലെ കിയാഡ്ബിൻ്റെ ഏഴേക്കർ ഭൂമി എന്നിവയായിരുന്നു പരിഗണിച്ചിരുന്നത്. അതേസമയം പുതിയ ഭൂമി കണ്ടെത്തുന്നത് വെല്ലുവിളി ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.അതിനിടെ ടണല്‍പാതയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. 37.8 കിമി നീളുന്ന ഹെബ്ബാള്‍-സർജാപൂർ മെട്രോ പാതയും ഇതേ ഇടനാഴിയിലാണ് നിർമ്മിക്കാനൊരുങ്ങുന്നത്. തുരങ്കപാത യാഥാർത്ഥ്യമായാല്‍ അത് മെട്രോയ്ക്ക് തിരിച്ചടിയാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ബെംഗളൂരു പോലൊരു നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ഇപ്പോള്‍ വേണ്ടത് തുരങ്കപാതയല്ലെന്നും മറിച്ച്‌ മെട്രോ പോലുള്ള കണക്ടിവിറ്റിയാണെന്നുമുള്ള നിർദേശവും വിദഗ്ധർ മുന്നോട്ട് വെയ്ക്കുന്നുണ്ട്. പരിസ്ഥിതി പഠനം നടത്താതെയാണ് ടണല്‍പാതയുമായി മുന്നോട്ട് പോകാൻ സർക്കാർ ശ്രമിക്കുന്നതെന്നുള്ള വിമർശനവും ശക്തമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group