ചെന്നൈ: നടൻ രവി മോഹനും (ജയം രവി) സുഹൃത്തും ഗായികയുമായ കെനീഷ ഫ്രാൻസിസും ഒരുമിച്ചിരുന്ന് പുകവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ കഞ്ചാവാണ് ഇരുവരും ഉപയോഗിക്കുന്നതെന്ന വിമർശനം ഉയരുകയാണ്.സാധാരണ വസ്ത്രം ധരിച്ച് ഇരുവരും ഒരു സോഫയില്‍ അടുത്തടുത്തായി ഇരിക്കുന്നതും രവി സിഗരറ്റ് കെനീഷയ്ക്ക് കൈമാറുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ വീഡിയോയുടെ ആധികാരികത വ്യക്തമല്ല. വിഷയത്തില്‍ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.നടൻ രവി മോഹനുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹത്തെ വിട്ടുനല്‍കുകയാണെന്നും കെനീഷ കഴിഞ്ഞ മേയില്‍ പറഞ്ഞിരുന്നു.

‘പൊതുജനങ്ങള്‍ക്കും, സിനിമാ വ്യവസായത്തിനും, നിരൂപകർക്കും, അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും, ഇഷ്ടപ്പെടാത്തവർക്കും, പ്രതിരോധിക്കുന്നവർക്കും, പരിഹസിക്കുന്നവർക്കും, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഉടമസ്ഥത അവകാശപ്പെടുന്നവർക്കുമായി അദ്ദേഹത്തെ നല്‍കുന്നു. ഇപ്പോള്‍ അദ്ദേഹം നിങ്ങളുടേതാണ്. ഇനി വിശദീകരണങ്ങളൊന്നും ഉണ്ടാകില്ല’- എന്നാണ് ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ കെനീഷ പറഞ്ഞത്. ഇതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.