Home covid19 ബംഗളുരുവിൽ ലോക്കഡോണില്ല : സർവകക്ഷി യോഗത്തിനു ശേഷം നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

ബംഗളുരുവിൽ ലോക്കഡോണില്ല : സർവകക്ഷി യോഗത്തിനു ശേഷം നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

by admin

ബെംഗളൂരു നഗരം പൂർണമായി അടച്ചിടില്ലെന്ന് മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ .മുഖ്യമന്ത്രി ശ്രീ ബി എസ് യെദ്യൂരപ്പ യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എം പി മാരെയും എം എൽ എ മാരും ഉൾപ്പെടെ സർവകക്ഷി യോഗത്തിനു ശേഷമാണു മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത് .

ലോക്കഡോൺ സാധ്യതകളെ തള്ളിക്കൊണ്ട് റവന്യു മന്ത്രി ആർ അശോക ഇന്നലെ തന്നെ മുന്നോട്ട് വന്നിരുന്നു , ബംഗളുരുവിൽ ലോക്കഡൗൺ ഉണ്ടായിരിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു . എന്നാൽ ലോക്കഡൗൺ പ്രഖ്യാപിക്കണമെന്ന് ഇന്നലെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്ഗ്രഗ്രെസ്സ് നേതാവുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം          

നഗരത്തിലെ ക്ലസ്റ്റർ (കോവിഡ് തീവ്രവ്യപന മേഖലകൾ )പൂർണമായി അടച്ചിടും .നിലവിൽ 5 ഇടങ്ങളാണ് സീൽ ചെയ്തിട്ടുള്ളത് . (നേരത്തെ സീൽ ചെയ്ത കലാശിയപാളയം ,വി വി പുരം, ചിക്ക്പെട്ട് മാർക്കറ്റ് , കെ ആർ മാർക്കറ്റ് തുടങ്ങിവയും പരിസരപ്രദേശങ്ങളും ) കണ്ടൈൻമെന്റ് സോണുകളിലും സർക്കാർ മാർഗനിർദേശം അനുസരിച്ചുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു .

നിലവിലെ സാമ്പത്തിക സ്ഥിതി ലോക്ക്ഡൗൺ പ്രഖ്യാപയ്ക്കാൻ അനുകൂലമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

വാരിയംകുന്നന്‍ തിരക്കഥയില്‍ നിന്ന് റമീസ് മാറി, രാഷ്ട്രീയനിലപാടുകളോട് യോജിപ്പില്ലെന്ന് ആഷിഖ് അബു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group