Home Featured താമരശ്ശേരിയില്‍നിന്നും കാണാതായ 13കാരിയെ ബംഗളൂരുവില്‍ യുവാവിനൊപ്പം കണ്ടെത്തി

താമരശ്ശേരിയില്‍നിന്നും കാണാതായ 13കാരിയെ ബംഗളൂരുവില്‍ യുവാവിനൊപ്പം കണ്ടെത്തി

by admin

താമരശ്ശേരിയില്‍നിന്നും കാണാതായ 13കാരിയെ ബംഗളൂരുവില്‍ കണ്ടെത്തിയതായി വിവരം. താമരശ്ശേരി പൊലീസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടു.കുട്ടി യുവാവിനൊപ്പം ബംഗളൂരുവില്‍ ഉണ്ടെന്നാണ് വിവരം ലഭിച്ചത്. കർണാടക പൊലീസ് താമരശ്ശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മുതലാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാതായത്. പരീക്ഷ എഴുതാൻ പോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ലെന്ന് പിതാവ് പറയുന്നു.

താമരശേി പെരുമ്ബള്ളി സ്വദേശിയായ പെണ്‍കുട്ടിയെയാണ് കാണാതായത്. പുതുപ്പാടി സർക്കാർ സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിനിയാണ്. ചൊവ്വാഴ്‌ച രാവിലെ ഒൻപത് മണിക്ക് പരീക്ഷയെഴുതാനായി പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. അതേദിവസം തന്നെയാണ് ബന്ധുവായ യുവാവിനെയും കാണാതായത്. ഈ യുവാവിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. കുട്ടിയെ മുൻപ് തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട പോക്‌സോ കേസ് നിലനില്‍ക്കുന്നുണ്ട്.

ഈ കേസ് പിൻവലിക്കാത്തതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ വീണ്ടും കൊണ്ടുപോയതെന്നാണ് കുട്ടിയുടെ മാതാവ് ആരോപിക്കുന്നത്. യുവാവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായും പിതാവിനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞതായും കുട്ടിയുടെ മാതാവ് വെളിപ്പെടുത്തി.

കുട്ടി തൃശൂരില്‍ എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ 14ാം തീയതി തൃശൂർ കെഎസ്‌ആർടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്‌ജില്‍ എത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാർത്ത കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ലോഡ്‌ജ് ജീവനക്കാരൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ബന്ധുവായ യുവാവിനൊപ്പമാണ് കുട്ടി ലോഡ്‌ജിലെത്തിയത്.

സുനിതയെ കാത്ത് ഭൂമി ; ഭൂമിയിലേക്കുള്ള പ്രയാണം തുടങ്ങുന്നത് ഇന്ന് രാവിലെ 10.35

യാത്രാ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഒൻപതു മാസം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ ഇന്ത്യൻ വംശജ സുനിതാ വില്യംസ് ഒടുവില്‍ ഭൂമിയുടെ മടിത്തട്ടിലേക്ക്.മനുഷ്യൻ ആർജ്ജിച്ച ശാസ്ത്ര വിജ്ഞാനത്തിന്റെ മഹത്തായ വിജയമായി മാറുകയാണ് സുനിതയുടെയും സഹയാത്രികൻ ബുച്ച്‌ വില്‍മോറിന്റെയും മടക്കയാത്ര. ഇവർക്കൊപ്പം നിക്ക് ഹേഗ് (നാസ), അലക്‌സാണ്ടർ ഗോർബുനോവ് (റഷ്യ) എന്നിവരും തിരിച്ചെത്തുന്നുണ്ട്.

ഇന്ന് രാവിലെ ഇന്ത്യൻ സമയം 10.35ന് ബഹിരാകാശ നിലയത്തില്‍ നിന്ന് വേർപെടുന്ന സ്പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ ഫ്രീഡം പേടകം ഭൂമിയിലേക്കുള്ള പ്രയാണം തുടങ്ങും.ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.27ന് പേടകം ഫ്ലോറിഡയുടെ തീരക്കടലില്‍ മെല്ലെ വന്നുപതിക്കും. ഫ്ളോറിഡയില്‍ അപ്പോള്‍ സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57. പേടക കവചത്തിന്റെ താപനില കുറയുന്നതോടെ സ്പേസ് എക്സിന്റെ എം.വി. മേഗൻ എന്ന റിക്കവറി കപ്പലിലേക്ക് മാറ്റും.

വാതായനം തുറന്ന് ഭൂമിയുടെ ശുദ്ധ വായുവിലേക്ക് സുനിതയും സംഘവും ഇറങ്ങുന്നതോടെ ശാസ്ത്ര ലോകത്തെ മുള്‍മുനയിലാക്കിയ ബഹിരാകാശ ദൗത്യത്തിന് ശുഭകരമായ അന്ത്യം.കാലാവസ്ഥ അടക്കമുള്ള ഘടകങ്ങള്‍ നിർണായകമായതിനാല്‍ യാത്രാ ഷെഡ്യൂളില്‍ മാറ്റം വരുത്താനും സാദ്ധ്യതയുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group