ബെംഗളൂരു : വിഷുക്കാലത്തെ യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി ആദ്യഘട്ടത്തിൽ അഞ്ച് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 11-നാണ് അഞ്ച് സർവീസുകളും. എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്ക് ഐരാവത് ക്ലബ് ക്ലാസ്, കണ്ണൂരിലേക്ക് രാജഹംസ, മൂന്നാറിലേക്ക് നോൺ എസി സ്ലീപ്പർ എന്നിവയാണ് ബസുകൾ.വിഷു അവധിദിവസങ്ങളിൽ നാട്ടിലേക്ക് പോകാൻ വേണ്ടത്ര യാത്രാസൗകര്യമില്ലാത്തത് ബെംഗളൂരു മലയാളികളെ ദുരിതത്തിലാക്കുക പതിവാണ്.
തീവണ്ടികളിൽ ടിക്കറ്റുകൾ ഇപ്പോഴേ തീർന്നു. കേരള, കർണാടക ആർടിസി ബസുകളും സ്വകാര്യബസുകളുമാണ് ഇനി യാത്രക്കാരുടെ ആശ്രയം.വിഷു അടുക്കുമ്പോഴേക്കും ആർടിസി ബസുകളിലും ടിക്കറ്റുകൾ തീരും. അവസരം മുതലെടുത്ത് സ്വകാര്യബസുകളിൽ ടിക്കറ്റ് നിരക്ക് കുതിച്ചുയരും. പലപ്പോഴും വിമാനടിക്കറ്റിനെക്കാൾ നിരക്ക് സ്വകാര്യബസുകളിൽ നൽകേണ്ടിവരാറുണ്ട്.
ഈ സാഹചര്യത്തിൽ ആർടിസി ബസുകൾ പ്രത്യേക സർവീസ് നടത്തുന്നത് യാത്രക്കാർക്ക് അനുഗ്രഹമാകും. കൂടുതൽ പ്രത്യേകബസുകൾ അനുവദിക്കുമെന്ന് കർണാടക ആർടിസി അറിയിച്ചു.അതേസമയം, കേരള ആർടിസി ഇതുവരെ പ്രത്യേക സർവീസുകളോടിക്കാൻ നടപടിയൊന്നുമെടുത്തിട്ടില്ല. വരുംദിവസങ്ങളിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
എസ്‌എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ട്യൂബ് പൊട്ടിത്തെറിച്ചു; നഴ്‌സിന്റെ ഒരു കണ്ണിന് 90 ശതമാനം കാഴ്ച നഷ്ടമായി
എസ്‌എടി ആശുപത്രിയിലെ കാഷ്വല്‍റ്റിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ട്യൂബ് പൊട്ടിത്തെറിച്ച് നഴ്‌സിന് ഗുരുതര പരിക്ക്.പീഡിയാട്രിക് അത്യാഹിത വിഭാഗത്തില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി ബന്ധിപ്പിക്കുന്ന ഫ്‌ലോ മീറ്ററിലെ ഗ്ലാസ് ട്യൂബ് പൊട്ടിത്തെറിച്ച് നഴ്‌സിങ് അസിസ്റ്റന്റിന്റെ ഇടതു കണ്ണിന് 90 ശതമാനം കാഴ്ച നഷ്ടമായി. ആലപ്പുഴ സ്വദേശി ഷൈലയ്ക്കാണ് അപകടം സംഭവിച്ചത്.ഇന്നലെ രാവിലെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്ന ഭാഗത്തായിരുന്നു അപകടം. ട്രോളിയില്‍ വച്ചിരുന്ന സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പരിശോധനയുടെ ഭാഗമായി ഷൈല തിരിച്ചതോടെ ഗ്ലാസ് ട്യൂബ് അടങ്ങിയ നോബ് പൊട്ടിത്തെറിക്കുകയായിരുന്നു.
വാല്‍വ് തുറന്നിരുന്നതും ഷൈല സിലിണ്ടറിന് അഭിമുഖമായി കുനിഞ്ഞു നിന്നതും അപകടത്തിന്റെ ആക്കം കൂട്ടി. കണ്ണിനുള്ളിലും മുഖത്തും ഇരുമ്ബ് നോബും ചില്ലുകളും പതിച്ചു.കണ്ണിലെ ഞരമ്ബുകള്‍ പൊട്ടുകയും ലെന്‍സിനു സാരമായി പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് അടിയന്തര ശസ്ത്രക്രിയ നടന്ന ഗവ. കണ്ണാശുപത്രിയിലെ സൂപ്രണ്ട് സി എസ് ഷീബ പറഞ്ഞു. രണ്ടു വര്‍ഷമായി ഓക്‌സിജന്‍ സിലിണ്ടര്‍ പരിശോധിക്കുന്നതും ഘടിപ്പിക്കുന്നതും ഷൈലയാണ്.രണ്ടു വര്‍ഷം മുന്‍പ് മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടായ സമാന അപകടത്തില്‍ നഴ്‌സിങ് അസിസ്റ്റന്റ് അമ്ബിളിക്ക് പരിക്കേറ്റിരുന്നു.