ബെംഗളൂരു : കർണാടകയിൽ ഇന്ന് 501 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 665 പേർക്ക് ഇന്ന് രോഗം ഭേദമായി. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 7697. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 933578 ആണ്. ഇതിൽ 913677 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ പോസിറ്റിവിറ്റി റേറ്റ് 0.59 ശതമാനമാണ്. മരണ നിരക്ക് 0.79 ശതമാനവും.
67 വർഷത്തിലേറെയായി കുളിക്കാത്ത ഒരാൾ; വിചിത്രമായ ജീവിത രീതികളുള്ള അമൗ ഹാജി
ബെംഗളൂരു അർബനിൽ ഇന്ന് 260 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 303 പേർ ജില്ലയിൽ രോഗമുക്തി നേടി. ജില്ലയിൽ ഇന്ന് 2 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4372 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 395769 ആണ്. ചികിത്സയിലുള്ളവർ 5136.
സംസ്ഥാനത്ത് കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നവരിൽ 4 പേർ ഇന്ന് മരിച്ചതോടെ കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 12185 ആയി. സംസ്ഥാനത്ത് ചികിത്സയിലുള്ള 7697 പേരിൽ 168 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ആണ്. ഇന്ന് നടത്തിയ പരിശോധനകളുടെ എണ്ണം 84090 ആണ്.