ബെംഗളൂരു:ബെളഗാവിയിൽ നോർത്ത് വെസ്റ്റ് കർണാടക ആർടിസി ബസ് കണ്ടക്ടറെ മറാത്തി സംഘങ്ങൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച നടക്കുന്ന കർണാടക ബന്ദിന് പിന്തുണയേറുന്നു. കന്നഡ സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ്.കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനും (കെഎസ്ആർടിസി) ബെംഗളൂരു മെട്രോ പോളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനും (ബിഎംടിസി) ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ബസ് സർവീസ് നടത്തുന്നത് സംബന്ധിച്ച് ഒദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ഹോട്ടൽ വ്യവസായ മേഖല ബന്ദിന് ധാർമിക പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഓൺലൈൻ ടാക്‌സി സർവീസുകളായ ഒല, ഉബർ എന്നിവയും ഓട്ടോറിക്ഷാ യൂണിയനുകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. സിനിമാമേഖലയും പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും തിയറ്ററുകൾ തുറക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. സ്കൂളുകളിൽ പരീക്ഷാ സമയമായതിനാൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ട്.
പരീക്ഷകൾ മാറ്റിവെക്കാൻ സാധ്യതയില്ല.മറാത്തി സംസാരിക്കുന്നില്ലെന്നാരോപിച്ചായിരുന്നു ഒരു സംഘം ആളുകൾ കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ടക്ടറെ മർദിച്ചത്. ഇതേത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. കർണാടകത്തിൽ മഹാരാഷ്ട്ര ഏകീകരൺ സമിതി (എംഇഎസ്) പോലുള്ള മറാത്തി ഗ്രൂപ്പുകൾ നിരോധിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ബെളഗാവി പോലുള്ള അതിർത്തി പ്രദേശങ്ങളിൽ കന്നഡ സംസാരിക്കുന്ന ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുണ്ട്. കൂടാതെ ബെംഗളൂരുവിനെ വിവിധ ഭരണ മേഖലകളായി തിരിക്കുന്നതിനെതിരേയും പ്രതിഷേധമുണ്ട്.
കേരളസർവീസ് ബാധിച്ചേക്കില്ല : കർണാടക ആർടിസിയുടെ കേരളത്തിലേക്കുള്ള സർവീസുകൾ വൈകീട്ട് ആറിനുശേഷമായതിനാൽ ബന്ദ് ബാധിക്കില്ല. കോഴിക്കോട്ടേക്കുള്ള പകൽസർവീസിന്റെ കാര്യത്തിൽ ശനിയാഴ്ചത്തെ സ്ഥിതി നോക്കിയിട്ട് തീരുമാനമെടുക്കുമെന്ന് കർണാടക ആർടിസി അധികൃതർ അറിയിച്ചു. കേരള ആർടിസിയുടെ സർവീസുകളെ ബാധിക്കുമോയെന്നകാര്യത്തിൽ തീരുമാനമായിട്ടില്ല.
ഇനി മുതല്‍ ട്രെയിനില്‍ ലോവര്‍ ബര്‍ത്ത് എല്ലാവര്‍ക്കും കിട്ടില്ല: റെയില്‍വേയിലെ പുതിയ മാറ്റം ഇങ്ങനെ
രാജ്യത്തെ ട്രെയിൻ യാത്ര കൂടുതല്‍ ആയാസരഹിതവും സൗകര്യപ്രദവുമാക്കാൻ നടപടികളുമായി ഇന്ത്യൻ റെയില്‍വേ. റിസർവ്ഡ് ടിക്കറ്റുകളില്‍ ലോവർ ബർത്തുകള്‍ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഗർഭിണികളായ സ്ത്രീകള്‍ക്കുമായി നീക്കി വെച്ചിട്ടുണ്ട്.ട്രെയിനില്‍ യാത്ര ചെയ്യുന്ന അവശത അനുഭവിക്കുന്നവർക്ക് മിഡില്‍ അപ്പർ ബർത്ത് ലഭിക്കുമ്ബോള്‍ നേരിടുന്ന അസൗകര്യം കുറയ്ക്കുന്നതിനാണ് ഈ നടപടി.
ഇതിനായി യാന്ത്രികമായ സീറ്റ് വിതരണ സംവിധാനമാണ് ഇന്ത്യൻ റെയില്‍വേ സ്വീകരിച്ചിരിക്കുന്നത്. ഗർഭിണികളായ സ്ത്രീകള്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍, 60 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്മാർ 58 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിർന്ന സ്ത്രീകള്‍ എന്നിവർക്ക് ലഭ്യതയ്ക്ക് അനുസരിച്ച് ലോവർ ബർത്തുകള്‍ തന്നെ ഇനി മുതല്‍ ലഭിക്കും. ഈ വിഭാഗക്കാർ തങ്ങള്‍ക്ക് ലോവർ ബർത്ത് വേണമെന്ന് പ്രത്യേകമായി അപേക്ഷിക്കുകയും വേണ്ട.
റിസർവേഷൻ വിഭാഗത്തില്‍ ലോവർ ബർത്തുകള്‍ നീക്കി വച്ചിരിക്കുന്നത് ഇപ്രകാരമാണ്. സ്ലീപ്പർ ക്ലാസുകളില്‍ ആറു മുതല്‍ 7 വരെ ലോവർ ബർത്തുകള്‍ ആണ് ഒരു കോച്ചില്‍ റിസർവ് ചെയ്യാൻ ആകുക. ത്രീ ടയർ എസി കോച്ചില്‍ 5 സീറ്റുകള്‍ വരെയും ടു ടയർ എസി കോച്ചില്‍ നാല് ലോവർ ബർത്ത് സീറ്റുകള്‍ വരെയും റിസർവ് ചെയ്യാം.രാജധാനി ശതാബ്ദി ട്രെയിനുകളില്‍ അടക്കം ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണനയും ഇന്ത്യൻ റെയില്‍വേ വാഗ്ദാനം ചെയ്യുന്നു.
സാധാരണ ലോവർ ബർത്ത് കോട്ടയ്ക്ക് പുറമേ സ്ലീപ്പർ കോച്ചുകളിലും, ത്രീ ടയർ എസി കോച്ചുകളിലും നാല് ലോവർ ബർത്തുകള്‍ വരെയും ഭിന്നശേഷിക്കാർക്ക് അധികമായി ലഭിക്കും.യാത്രയ്ക്കിടെ ഒരു ലോവർ ബർത്ത് സീറ്റ് ഒഴിവ് വന്നാല്‍, പ്രഥമ പരിഗണന ട്രെയിനില്‍ യാത്ര ചെയ്യുന്ന ഒരു മുതിർന്ന പൗരനോ ഗർഭിണിയായ സ്ത്രീക്കോ ഭിന്നശേഷിക്കാരനോ ആയിരിക്കണം. ഇതിലൂടെ ബുക്കിങ്ങിനു ശേഷവും ഈ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും. ഇതോടൊപ്പം 2022- 23 വർഷത്തില്‍ ട്രെയിൻ യാത്രക്കാർക്ക് സബ്സിഡി ഇനത്തില്‍ മാത്രം 56993 കോടി രൂപ നല്‍കിയതായി ഇന്ത്യൻ റെയില്‍വേ വ്യക്തമാക്കുന്നു.