Home Featured പകുതിയിലധികം വര്‍ധന; എംഎല്‍എമാരടക്കം നിയമസഭാ സാമാജികരുടെ ശമ്ബളം വര്‍ധിപ്പിക്കാൻ കര്‍ണാടക സര്‍ക്കാര്‍

പകുതിയിലധികം വര്‍ധന; എംഎല്‍എമാരടക്കം നിയമസഭാ സാമാജികരുടെ ശമ്ബളം വര്‍ധിപ്പിക്കാൻ കര്‍ണാടക സര്‍ക്കാര്‍

by admin

എംഎല്‍എമാരുടെ അടിസ്ഥാന വേതനം ഇരട്ടിയാക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കി കര്‍ണാടക സര്‍ക്കാര്‍.എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്ബളം 50 ശതമാനം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന ബിസിനസ് ഉപദേശക കമ്മിറ്റി ഈയിടെ അനുമതി നല്‍കിയിരുന്നു.അടിസ്ഥാന വേതനം നാല്പത്തിനായിരത്തില്‍ നിന്ന് 80,000 ആക്കി ഉയര്‍ത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ വേതനം 75000ല്‍ നിന്ന് 1,50000 രൂപയായും സ്പീക്കറുടേത് 50000ത്തില്‍ നിന്ന് ഒന്നേകാല്‍ ലക്ഷവുമായും വര്‍ധിപ്പിച്ചു. നിരവധി സാമ്ബത്തിക പ്രതിസന്ധിക്കിടയിലാണ് ശമ്ബളം വര്‍ധിപ്പിച്ചതെങ്കിലും ശമ്ബള വര്‍ദ്ധനവിനെ ആരും എതിര്‍ത്തില്ല.

ബിജെപി എംഎല്‍എ അര്‍വിന്ദ് ബെല്ലറ്റ് ഉള്‍പ്പെടെ നിരവധി എംഎല്‍എമാരാണ് ശമ്ബള വര്‍ധനവ് ആവശ്യപ്പെട്ട് ശുപാര്‍ശ നല്‍കിയത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ശമ്ബള വര്‍ധനവ് ചര്‍ച്ച ചെയ്തിരുന്നു. ഒരു സാധാരണ മനുഷ്യനെ പോലെ തങ്ങളും ബുദ്ധിമുട്ടുകയാണെന്നും എല്ലാവര്‍ക്കും അതിജീവിക്കണമെന്നും കര്‍ണാടക ആഭ്യന്തര വകുപ്പ് മന്ത്രി ജി പരമേശ്വര പറഞ്ഞു.

സ്പീക്കർ – 75,000 രൂപ മുതല്‍ 1,25,000 രൂപ വരെമുഖ്യമന്ത്രി – 75,000 രൂപ മുതല്‍ 1,50,000 രൂപ വരെപ്രതിപക്ഷ നേതാവ് – 60,000 രൂപ മുതല്‍ 70,000 രൂപ വരെചീഫ് വിപ്പ് – 50,000 രൂപ മുതല്‍ 70,000 രൂപ വരെഎംഎല്‍എ, എംഎല്‍സിമാർ – 40,000 രൂപ മുതല്‍ 80,000 രൂപ വരെ – എന്നിങ്ങനെയാണ് വർധന.ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാറ്റ് ഉള്‍പ്പെടെ നിരവധി എംഎല്‍എമാർ ശമ്ബള വർധനവിനുള്ള ശുപാർശ മുന്നോട്ട് വെച്ചിരുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും ഈ നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നു.

എല്ലാവരും അതിജീവിക്കണം, സാധാരണക്കാരെപ്പോലെ നമ്മളും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ ഭാരവും വർധിച്ചു കൊണ്ടിരിക്കുകയാണ്’ എന്നായിരുന്നു കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര ശമ്ബള വർധനവിനെക്കുറിച്ച്‌ പറഞ്ഞത്.

You may also like

error: Content is protected !!
Join Our WhatsApp Group