കർണാടകയില്‍ വരാനിരിക്കുന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി.പാർട്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ദേവു നായകിനെതിരെ ആണ് പരാതി. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ദേവു നായകിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ബെല്ലാരി ജില്ലയിലെ സിരുഗുപ്പ താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ദേവു നായക് കുട്ടി കളിച്ചുകൊണ്ടിരിക്കുമ്ബോള്‍ കണ്ണുകെട്ടി, വായ മൂടിക്കെട്ടി, ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയിബലാത്സംഗം ചെയ്യുകയായിരുന്നു. ദേവു നായക്കിനെ ഒരു സ്ത്രീ സഹായിച്ചതായും റിപ്പോർട്ടുണ്ട്. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ബെല്ലാരി മണ്ഡലത്തില്‍ നിന്നാണ് ദേവു നായക് മത്സരിക്കാനൊരുങ്ങുന്നത്.
ശാസ്ത്രം മാത്രമായിരുന്നു ശരിയെങ്കില്‍ 8 ദിവസത്തെ ദൗത്യത്തിന് പോയവര്‍ 9-ാം ദിനം തിരിച്ചെത്തിയേനേ’, അതീന്ദ്രമായ ഒരു ശക്തിയുണ്ടെന്ന് ലക്ഷ്മിപ്രിയ
ചരിത്രദൗത്യ പൂര്‍ത്തിയാക്കി ബഹിരാകാശത്ത് നിന്നും തിരിച്ചെത്തിയ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ആശംസ അറിയിച്ചുള്ള നടി ലക്ഷ്മി പ്രിയ കുറിപ്പ് വൈറല്‍.ശാസ്ത്രം മാത്രമായിരുന്നു ശരിയെങ്കില്‍ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവർ ഒൻപതാം ദിവസം തിരികെ എത്തുമായിരുന്നു. ഒൻപതു മാസം എടുക്കില്ലായിരുന്നുവെന്നുമാണ് ലക്ഷ്മി പ്രിയ കുറിച്ചത്. ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു ശക്തി വൈഭവമുണ്ടെന്നും ആ ശക്തിയ്ക്ക് മുൻപിലാണ് സുനിത വില്യംസും ബൂച്ചും ഒക്കെ വണങ്ങുന്നതെന്നും ആ ശക്തിയുടെ കൃപയാല്‍ കോടിക്കണക്കിന് മനുഷ്യരുടെ പ്രാർത്ഥനയിലാണ് അവർ ഭൂമിയിലെത്തിയതെന്നും ലക്ഷ്മി പ്രിയ പറയുന്നു. ശാസ്ത്രം എത്ര വളർന്നു വലുതായി, എത്ര ഐവിഎഫ് ചെയ്താലും ഈശ്വര നിശ്ചയമുള്ള കുഞ്ഞുങ്ങള്‍ മാത്രമേ ഇവിടെ ജനിക്കുകയുള്ളൂവെന്നും അവർ അവകാശപ്പെട്ടു.
നടി ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്‘സയൻസ് അഥവാ ശാസ്ത്രം മാത്രമായിരുന്നു ശരി എങ്കില്‍ എട്ടു ദിവസത്തെ ദൗത്യത്തിന് പോയവർ ഒൻപതാം ദിവസം തിരികെ എത്തിയേനെ.! അല്ലാതെ ഒൻപതു മാസം എടുക്കില്ലായിരുന്നു.!അപ്പൊ ഏത് ശാസ്ത്രത്തിനും അതീന്ദ്രമായ ഒരു ശക്തി വൈഭവമുണ്ട്. ആ ശക്തിയ്ക്ക് മുൻപില്‍ ആണ് സുനിത വില്യംസും ബൂച്ചും ഒക്കെ വണങ്ങുന്നത്.. ആ ശക്തിയുടെ കൃപയാല്‍ ഇത്രയധികം കോടി മനുഷ്യരുടെ പ്രാർത്ഥനയാല്‍ അവർ ഭൂമിയിലെത്തി.
മുൻ ബഹിരാകാശ യാത്രിക കല്പനാ ചൗളയ്ക്ക് സംഭവിച്ചത് ഓർക്കുക. എല്ലാ പേടകങ്ങളും ലക്ഷ്യത്തില്‍ എത്താറില്ല!. അതീവ സുരക്ഷയോടെ എന്ന് പറഞ്ഞ് നിർമ്മിച്ച ടൈറ്റാനികിന് എന്താണ് സംഭവിച്ചത്? ശാസ്ത്രം എത്ര വളർന്നു വലുതായി എത്ര ഐവിഎഫ് ചെയ്താലും ജനിക്കാൻ ഈശ്വര നിശ്ചയമുള്ള കുഞ്ഞുങ്ങള്‍ മാത്രമേ ഇവിടെ ജനിക്കുകയുള്ളൂ! ഏത് രോഗത്തിലും എത്ര ശാസ്ത്രം എന്തു കണ്ടുപിടിച്ചാലും രോഗി ശാസ്ത്രത്തെ അമ്ബരപ്പിച്ചു കൊണ്ട് ചികിത്സ ഫലിയ്ക്കാതെ വിട പറയും