Home Featured 80 കോടി കുടുംബങ്ങള്‍ക്ക് സഹായം : രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാന മന്ത്രി

80 കോടി കുടുംബങ്ങള്‍ക്ക് സഹായം : രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാന മന്ത്രി

by admin

രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യ മികച്ച നിലയിലെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.

* മാര്‍ഗരേഖ ലംഘിക്കുന്നവരെ തടയണം. കൊവിഡ് മുന്‍കരുതല്‍ ലംഘിക്കുന്നവരെ നിരുത്സാഹപ്പെടുത്തണം. ആരും നിയമത്തിന് മുകളിലല്ല.

* ഓരോ പൗരനും ആരോഗ്യകാര്യത്തില്‍ കരുതല്‍ വേണം.

* കൃത്യസമയത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മരണനിരക്ക് കുറച്ചു.

* കഴിഞ്ഞ മൂന്ന് മാസത്തില്‍ 20 കോടി കുടുംബങ്ങള്‍ക്ക് 31,000 കോടി രൂപ നല്‍കി.

*80 കോടി കുടുംബങ്ങള്‍ക്ക് അഞ്ച് കിലോ അരിയോ ഗോതമ്ബോ നല്‍കും. ഓരോ കുടുംബത്തിനും ഓരോ കിലോ കടലയും നല്‍കും. നവംബര്‍ അവസാനം വരെ സൗജന്യമായി ഭക്ഷണധാന്യങ്ങള്‍ നല്‍കും. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരമാണിത്.

bangalore malayali news portal join whatsapp group

അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. ദിനംപ്രതി കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം നിലവിലുണ്ട്. കണ്ടൈന്‍റ്മെന്‍റ് സോണുകളിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂലൈ 31 വരെ നീട്ടിയിരുന്നു. ഇത്‌ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതല്‍ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 18,522 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5.66 ലക്ഷമായി. 3.34 ലക്ഷം ആളുകള്‍ ഇതുവരെ രോഗമുക്തി നേടി. 2.15 ലക്ഷം പേര്‍ വിവിധ സംസ്ഥാനങ്ങളിലായി നിലവില്‍ ചികിത്സയിലുണ്ട്.

ഇന്ത്യയിൽ കോവിഡ് വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം നടത്താൻ അനുമതി : നിർണായക ഘട്ടത്തിലേക്ക് കടന്നു പരീക്ഷണങ്ങൾ

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്‍്റെ പശ്ചാത്തലത്തിലാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ ചൈനയ്ക്ക് ഉചിതമായ മറുപടി നല്‍കിയതായി മോദി പ്രതികരിച്ചിരുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. ഇന്ത്യയെ കൂടുതല്‍ ശക്തമാക്കാന്‍ പ്രാദേശികമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനും ആവശ്യപ്പെട്ടു. ഇന്നലെ ടിക് ടോക്, യുസി ബ്രൗസര്‍ ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഈ ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും സ്വകാര്യതാ ലംഘനം നടത്തുന്നുവെന്നതുമാണ് നിരോധനത്തിന് കാരണമെന്ന് ഉന്നത ഇന്റലിനജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group