Home Featured ബംഗളൂരുവിനെ ഡല്‍ഹിയാക്കി പ്രക്ഷോഭം തുടരണം :ചിലപ്പോള്‍ രാജ്യം തന്നെ വില്‍ക്കപ്പെടും ; കര്‍ഷക നേതാവ്

ബംഗളൂരുവിനെ ഡല്‍ഹിയാക്കി പ്രക്ഷോഭം തുടരണം :ചിലപ്പോള്‍ രാജ്യം തന്നെ വില്‍ക്കപ്പെടും ; കര്‍ഷക നേതാവ്

by admin

ബംഗളൂരു: രാജ്യത്തെ പൊതുമേഖല സ്​ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരി​ക്കുന്നതിനെതിരെ മോദി സര്‍ക്കാറിനെ വിമര്‍ശിച്ച്‌​ കര്‍ഷക നേതാവ്​ രാകേഷ്​ ടികായത്ത്​. കര്‍ണാടകയിലെ കര്‍ഷകരോട്​ പ്രക്ഷോഭത്തില്‍ അണിചേരാനും രാകേഷ്​ ടികായത്ത് ആവശ്യപ്പെട്ടു. കര്‍ണാടകയിലെ ശിവമോഗയില്‍ നടന്ന കര്‍ഷകരുടെ യോഗത്തിലാണ്​ ​ടികായത്തിന്‍റെ ആഹ്വാനം.

“ലക്ഷകണക്കിന്​ ആളുകള്‍ ഡല്‍ഹിയി​ല്‍ തമ്ബടിച്ചിരിക്കുകയാണ്​. നാളുകളായി ഈ പ്രക്ഷോഭം തുടരുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനും വിളകള്‍ക്ക്​ അടിസ്​ഥാന താങ്ങുവില ഉറപ്പാക്കുന്നതിനും എല്ലാ നഗരങ്ങളിലും ഇത്തരം സമരങ്ങള്‍ ന​ടത്തേണ്ട ആവശ്യമുണ്ട് .” രാകേഷ്​ ടിക്കായത്ത്​ പറഞ്ഞു.

തലപ്പടിക്ക് പുറമെ മക്കൂട്ടത്തും ‘വ്യാജ കോവിഡ് നെഗറ്റിവ്‌ സര്‍ട്ടിഫിക്കറ്റ്’ പരിശോധനയ്ക്കായി കൂടുതൽ സംവിധാനങ്ങളൊരുക്കി കർണാടക

“ജനങ്ങള്‍ കര്‍ണാടകയിലും പ്രക്ഷോഭം ആരംഭിക്കണം. നിങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ അവര്‍ തന്ത്രം മെനയുകയാണ്​. വലിയ കമ്ബനികള്‍ കൃഷി ചെയ്യും. തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി കുറഞ്ഞ കൂലിക്ക്​ തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിക്കും -” അദ്ദേഹം പറഞ്ഞു .

ബംഗളുരുവിലെ വിശദമായ കോവിഡ് വാർത്തകൾ ഇവിടെ വായിക്കാം ,നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ലോക്കഡോൺ പ്രഖ്യാപിക്കുമെന്ന് ബിബിഎംപി

നിങ്ങള്‍ ബംഗളു​രുവിനെ ഡല്‍ഹിയാക്കണം, എല്ലാ വശത്തുനിന്നും ആളുകള്‍ ഇവിടേക്കെത്തണം. കര്‍ഷകരുടെ വിളകള്‍ എവിടെ വേണമെങ്കിലും വില്‍ക്കാമെന്നാണ്​ ​പ്രധാനമന്ത്രി പറഞ്ഞത്​. നിങ്ങളുടെ ഉത്പ്പന്നങ്ങളുമായി ജില്ല കലക്​ടറുടെയോ എസ്​.ഡി.എമ്മിന്‍റെയോ ഓഫിസിലേക്ക്​ ചെല്ലുക. പൊലീസ്​ തടഞ്ഞാല്‍ അടിസ്​ഥാന താങ്ങുവില നല്‍കി വിളകള്‍ വാങ്ങാന്‍ പറയണം -നേതാവ് ​ പറഞ്ഞു.

ബെംഗളൂരുവില്‍ 20 ദിവസത്തിനകം കോവിഡ് കേസുകളില്‍ 400 ശതമാനം വര്‍ധനവുണ്ടാകുമെന്ന് വിദഗ്ധര്‍

പ്രക്ഷോഭം തുടര്‍ന്നില്ലെങ്കില്‍ ചിലപ്പോള്‍ രാജ്യംതന്നെ വില്‍ക്കപ്പെടും. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ ഭൂമി നഷ്​ടമാകും. ഏകദേശം 26ഓളം പ്രധാന പൊതു മേഖല സ്​ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചു. ഈ വില്‍പ്പന അവസാനിപ്പിക്കാന്‍ നമ്മള്‍ പ്രതിജ്ഞയെടുക്കണം’ -അ​ദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാംഗ്ലൂർ – കേരള ട്രെയിൻ സർവീസുകൾ നീട്ടി.

2020 നവംബര്‍ മുതല്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകര്‍ ഒന്നടങ്കം തലസ്​ഥാന നഗരമായ ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധം തുടരുകയാണ്​. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും വിളകള്‍ക്ക്​ അടിസ്​ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ് കര്‍ഷകരുടെ ​ ആവശ്യം.അതിര്‍ത്തികളില്‍ വിവിധയിടങ്ങളിലായി കര്‍ഷകര്‍ കിസാന്‍ മഹാപഞ്ചായത്തും സംഘടിപ്പിക്കുന്നുണ്ട് .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group