ബെംഗളൂരു: മൈസൂരിന് സമീപത്ത് വച്ച് മലയാളി സ്വര്‍ണവ്യാപാരിക്കു നേരെ ആക്രമണം. മാര്‍ച്ച് 15ന് അര്‍ധരാത്രി ഹുനാസുരു-മഡിക്കേരി ഹൈവേയിലെ യശോദ്പൂരിലാണ് സംഭവം നടന്നത് .
രാജ്യത്ത് ഇന്നലെ 39,726 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു; ആകെ മരണം 1,59,370 ആയി
കണ്ണൂരിലെ സ്വകാര്യ ജ്വല്ലറി ഉടമയായ സൂരജ് ആണ് ആക്രമിക്കപ്പെട്ടത്. സൂരജില്‍ നിന്നും ഒരു കോടി രൂപയും അക്രമിസംഘം കവര്‍ന്നു. ബെംഗളൂരുവിലെത്തി സ്വര്‍ണം വിറ്റ് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു സൂരജും ഡ്രൈവര്‍ സുഭാഷും.യാത്രയ്ക്കിടെ ഹുനാസുരു-മഡിക്കേരി ഹൈവേയിലെ യശോദ്പൂരില് വാഹനം നിര്‍ത്തിയിരുന്നു.
ഈ സമയം 2 ഇന്നോവ കാറുകളിലെത്തിയ 7 അംഗ സംഘം സൂരജിനെയും ഡ്രൈവര്‍ സുഭാഷിനെയും ആക്രമിക്കുകയും, തുടര്‍ന്ന് ഇരുവരെയും തട്ടിക്കൊണ്ട് പോയി വിജനമായ പ്രദേശത്ത് ഉപേക്ഷിച്ച ശേഷം അക്രമി സംഘം പണവുമായി കടന്നുകളയുകയുമായിരുന്നു.
പഴയ വാഹനങ്ങൾക്ക് ഫിറ്റ്നെസ് നേടിയില്ലെങ്കിൽ രജിസ്ട്രേഷൻ സ്വമേധയാ നഷ്ടമാകും : കേന്ദ്ര ഗതാഗതമന്ത്രി.
ഇരുവരുടെയും മൊബൈല്‍ ഫോണുകളും സംഘം തട്ടിയെടുത്തു. പ്രദേശവാസികളുടെ സഹായത്തോടെയാണ് സൂരജ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. സംഭവത്തില്‍ ഹുനാസുരു പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
- പഴയ വാഹനങ്ങൾക്ക് ഫിറ്റ്നെസ് നേടിയില്ലെങ്കിൽ രജിസ്ട്രേഷൻ സ്വമേധയാ നഷ്ടമാകും : കേന്ദ്ര ഗതാഗതമന്ത്രി.
- രാത്രി 10 മണിക്ക് ശേഷം ഇനി പള്ളികളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കില്ല : പ്രഭാത ബാങ്ക് പള്ളികളിൽ മാത്രം കേൾക്കുന്ന രീതിയിൽ കർണാടക വഖ്ഫ് ബോർഡ്
- അതിര്‍ത്തി കടന്നുള്ള യാത്രക്ക് നാളെ മുതല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക.
- ലോക്ക്ഡൗൺ, കർഫ്യൂ ഉണ്ടാകില്ല: നിയന്ത്രണങ്ങൾ ശക്തമാക്കും മുഖ്യമന്ത്രി യെദിയൂരപ്പ
- വരുമോ വീണ്ടും ലോക്സഡൗൺ ?; കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതിൽ ആശങ്ക; പിടിവിട്ടു പോയേക്കാമെന്ന് മുന്നറിയിപ്പ്.
- കോവിഡ് വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായമുള്ള വനിതയായി ബാംഗ്ളൂരിലെ കാമേശ്വരി
- കർണാടകയിൽ വനിതകൾക്ക് മാത്രമായി പിങ്ക് വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു
- കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം; കര്‍ണാടക സര്‍ക്കാരിനെതിരെ ഹൈക്കോടതി
- ബാംഗ്ലൂർ വിമാനത്താവളത്തിൽ ഇനിമുതൽ വാടകയ്ക്ക് ബൈക്കുകളും