ബെംഗളൂരു: കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മൂന്ന് മലയാളികളെ ബാവലി ചെക്പോസ്റ്റില്‍ തിരിച്ചയച്ചു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
കര്‍ണാടകത്തില്‍ കൊവിഡ് രണ്ടാം ഘട്ട വ്യാപനം തുടങ്ങിയെന്ന് ആരോഗ്യമന്ത്രി ഡോ കെ സുധാകര്‍ അറിയിച്ചിരുന്നു. ജനങ്ങള്‍ കര്‍ശനമായി നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇന്ന് മാത്രം 1715 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1039 കേസുകള്‍ ബെംഗളൂരുവിലാണ്. കോവിഡ് രണ്ടാം തരംഗം നഗരത്തെ ബാധിച്ചതിനാൽ നഗരത്തിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന മലയാളി വിദ്യാർത്ഥികളോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട് ചില കോളേജുകൾ.
ബെംഗളൂരുവില്‍ 20 ദിവസത്തിനകം കോവിഡ് കേസുകളില്‍ 400 ശതമാനം വര്‍ധനവുണ്ടാകുമെന്ന് വിദഗ്ധര്‍
മലയാളി വിദ്യാർത്ഥികളോട് നാട്ടിലേക്ക് മടങ്ങാൻ നിർദ്ദേശം.
ബെംഗളൂരു സർവ്വകലാശാലയിലെ ജീവനക്കാർക്കും അധ്യാപകർക്കും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് വിദ്യാർത്ഥികളോട് നാട്ടിലേക്ക് തിരിച്ചു പോകാൻ ചില മാനേജ്മെൻ്റുകൾ ആവശ്യപ്പെട്ടത്.ഹാജർ നില ഒരു പരിഗണന വിഷയമല്ലാത്തതിനാൽ വീട്ടിൽ സുരക്ഷിതമായിരുന്ന് ക്ലാസുകളിൽ പങ്കെടുക്കാമെന്ന് അധ്യാപകർ അറിയിക്കുന്നു.
മൂന്നാമത്തെ ടേം വ്യാഴാഴ്ച അവസാനിച്ചതിനാൽ ബാക്കി ക്ലാസുകൾ ഓൺ ലൈനിൽ പൂർത്തിയാക്കാനാണ് നിർദേശം.സപ്ലിമെൻ്ററി പരീക്ഷയുള്ളവർക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഹോസ്റ്റലിൽ തുടരാൻ അനുമതി നൽകിയിട്ടുണ്ട്.ചില സെമസ്റ്റർ പരീക്ഷകൾ ഏപ്രിൽ 5 നാണ് തീരുമാനിച്ചിട്ടുള്ളത്.
കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകൾ നീട്ടി.
ലോക്ക് ഡൗൺ കാരണം നിർത്തുകയും പിന്നീട് വേറെ നമ്പറുകളിൽ ആരംഭിക്കുകയും ചെയ്ത നഗരത്തിൽ നിന്ന് കേരളത്തിലേക്ക് മാർച്ച് 31 വരെ പ്രഖ്യാപിച്ചിരുന്ന മൂന്നു തീവണ്ടികളുടെ സർവീസ് നീട്ടിയതായി റെയിൽവേ അറിയിച്ചു.
ബെംഗളൂരു – കന്യാകുമാരി (06525-26), യശ്വന്തപുര – കണ്ണൂർ (06537-38), ബെംഗളൂരു – എറണാകുളം (02677-78) എന്നീ ട്രെയിനുകളാണ് നീട്ടിയത്.ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസിൽ ജൂൺ 30 വരെ റിസർവ് ചെയ്യാം.
ബാംഗ്ലൂർ – കേരള ട്രെയിൻ സർവീസുകൾ നീട്ടി.
യശ്വന്തപുര – കണ്ണൂർ എക്സ്പ്രസിൽ മേയ് 19 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ബെംഗളൂരു – എറണാകുളം തീവണ്ടിയിൽ ജൂലായ് 18 വരെയും ടിക്കറ്റ് റിസർവുചെയ്യാം.
യെശ്വന്തപുര – കണ്ണൂർ തീവണ്ടി (06537): രാത്രി എട്ടിനു യശ്വന്തപുരയിൽ നിന്ന് പുറപ്പെട്ട് ബാനസവാടി (8.23), കർമലാരം (8.39), ഹൊസൂർ (9.08) സ്റ്റേഷനുകളിലൂടെ കടന്നുപോകും.
ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസ് (06526): രാത്രി 8.10-ന് കെ.എസ്.ആർ. സിറ്റി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് കൺടോൺമെന്റ് (8.20), കെ.ആർ. പുരം (8.32), വൈറ്റ്ഫീൽഡ് (8.43), മാലൂർ (8.59), ബംഗാരപേട്ട് (9.23) സ്റ്റേഷനുകളിലൂടെ കടന്നുപോകും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഭാഗിക ലോക്ക് ഡൗണല്ലാതെ വഴിയില്ല: ബി.ബി.എം.പി.
കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഇപ്പോഴുള്ള രണ്ടാം തരംഗത്തിന് തടയിടാൻ നഗരത്തിൽ ആവശ്യമെങ്കിൽ ഭാഗികമായി ലോക്ക് ഡൗൺ നടത്തേണ്ടി വരുമെന്ന് ബി.ബി.എം.പി.കമ്മീഷണർ മഞ്ജുനാഥ പ്രസാദ്.
ക്വാറൻ്റീനിൽ കഴിയാൻ നിർദേശിച്ച കുടുംബം ഇന്നലെ അത് തെറ്റിച്ച് ഇസ്കോൺ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു, ഇത്തരം നടപടികൾ ആവർത്തിക്കുകയാണ് എങ്കിൽ ലോക്ക് ഡൗൺ അല്ലാതെ പോം വഴിയല്ല, മഞ്ജുനാഥ പ്രസാദ് പറഞ്ഞു.
സംസ്ഥാനത്ത് എവിടെയും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉറപ്പ് നൽകിയിരുന്നു.അതേ സമയം ആദ്യമായി രണ്ടാം തരംഗത്തിൽ ഒരൊറ്റ ദിവസം മാത്രം പുതിയ കോവിഡ് കേസുകളുടെ എണ്ണം 1000 കടന്നു. ഇന്നലത്തെ പുതിയ കോവിഡ് രോഗികളുടെ എണ്ണം നഗരത്തിൽ 1186 ആയിരുന്നു.
- ബംഗളുരു -മൈസൂരൂ പാതയിൽ മലയാളി സ്വര്‍ണവ്യാപാരിക്കും ഡ്രൈവര്‍ക്കും നേരെ ആക്രമണം; അജ്ഞാത സംഘം കവര്‍ന്നത് ഒരു കോടി; അന്വേഷണം
- വീണ്ടും കോവിഡ് പെരുപ്പം; ഈ വര്‍ഷത്തെ ഏറ്റവും വലിയ വര്‍ധന; ഒറ്റ ദിവസം കൊണ്ട് 39,726 പേര്‍ക്ക്
- പഴയ വാഹനങ്ങൾക്ക് ഫിറ്റ്നെസ് നേടിയില്ലെങ്കിൽ രജിസ്ട്രേഷൻ സ്വമേധയാ നഷ്ടമാകും : കേന്ദ്ര ഗതാഗതമന്ത്രി.
- വരുമോ വീണ്ടും ലോക്സഡൗൺ ?; കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതിൽ ആശങ്ക; പിടിവിട്ടു പോയേക്കാമെന്ന് മുന്നറിയിപ്പ്.
- ലോക്ക്ഡൗൺ, കർഫ്യൂ ഉണ്ടാകില്ല: നിയന്ത്രണങ്ങൾ ശക്തമാക്കും മുഖ്യമന്ത്രി യെദിയൂരപ്പ