Home covid19 പരിഭ്രാന്തിയിലാഴ്ത്തി കോവിഡ് ; ലോകത്ത് ഒരു കോടിയോളം രോഗികള്‍

പരിഭ്രാന്തിയിലാഴ്ത്തി കോവിഡ് ; ലോകത്ത് ഒരു കോടിയോളം രോഗികള്‍

by admin

വാഷിങ്ടണ്‍ : ചൈനയിലെ വുഹാന്‍ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ നിന്ന് പുറത്തുചാടി ലോകംമുഴുവന്‍ പരിഭ്രാന്തിയിലാഴ്ത്തിയിയ കോവിഡ് ഇപ്പോള്‍ ഒരുകോടി ജനങ്ങളിലേക്ക് പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. 185 രാജ്യങ്ങളിലും പ്രത്യേക ഭരണപ്രദേശങ്ങളിലുമായി കോവിഡ് രോഗികളുടെ എണ്ണമാണ് ഒരുകോടിയിലേക്ക് അടുത്തിരിക്കുന്നത്. മരണം അഞ്ചുലക്ഷത്തിലേക്കും എത്തുന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 4,805 പേരാണ് ലോകത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതുവരെ 98.93 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്.

കോവിഡ് ഏറ്റവുമധികം നാശം വിതച്ചത് അമേരിക്കയിലാണ്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 25,52,956 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. 1,27,640 പേര്‍ രോഗത്തേത്തുടര്‍ന്ന് മരണമടഞ്ഞു. 10,68,703 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായത്. 44156പേര്‍ക്കാണ് അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്.യു.എസില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോഴത്തേതിന്‍റെ പത്തിരട്ടിയാകാന്‍ സാധ്യതയെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ മുന്നറിയിപ്പ്. രാജ്യം ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണെന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ അന്റോണി ഫൗസി വ്യക്തമാക്കി.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം

തെക്കെ അമേരിക്കന്‍ രാജ്യമായ ബ്രസീലാണ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമത്. 12 ലക്ഷത്തിലധികം രോഗികളും 55,000 മരണവും. റഷ്യയില്‍ രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു. ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്.

രോഗബാധിതരുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 4,90,401 പേരാണ് രോഗബാധിതതരായത്. ഇതില്‍ 2,85,636 പേര്‍ രോഗമുക്തി നേടി. 1,89,463 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 58.24 ശതമാനമായി വര്‍ധിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group