Home covid19 ഇന്ത്യയിൽ കോവിഡ് വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം നടത്താൻ അനുമതി : നിർണായക ഘട്ടത്തിലേക്ക് കടന്നു പരീക്ഷണങ്ങൾ

ഇന്ത്യയിൽ കോവിഡ് വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം നടത്താൻ അനുമതി : നിർണായക ഘട്ടത്തിലേക്ക് കടന്നു പരീക്ഷണങ്ങൾ

by admin

ഹൈദരാബാദ് : ലോക വ്യാപകമായി covid 19 പ്രതിരോധത്തിന്റെ ഭാഗമായി ഒട്ടനവധി വാക്സിനുകളാണ് പരീക്ഷണാടിസ്ഥാനത്തിലുള്ളത് .ഇന്ത്യയിലും നിരവധി വാക്‌സിൻ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട് .

ഇന്ത്യൻ വാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോ ടെക് വാക്സിന്റെ പരീക്ഷണം മനുഷ്യരിൽ നടത്താൻ ഡ്രഗ് കോൺട്രോളർ ഓഫ് ഇന്ത്യ (DCGI) ഇൽ നിന്നും അനുമതി ലഭിച്ചതായി അറിയിച്ചു .

bangalore malayali news portal join whatsapp group for latest update

ഇന്ത്യൻ മെഡിക്കൽ കോൺസിലിന്റെ (ICMR) ഭാഗമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ചുകൊണ്ടാണ് ഭാരത് ബയോ ടെക് ഇ പരീക്ഷണങ്ങൾ നടത്തുന്നത്. തിങ്കളാഴ്ച കമ്പനി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ജൂലൈയിലാണ് മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങുന്നത് .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group