Home covid19 കർണാടകയിൽ ആയിരവും കടന്നു കോവിഡ് :ഇന്ന് ബംഗളുരുവിൽ മാത്രം 783 കേസുകൾ :മരണം 16

കർണാടകയിൽ ആയിരവും കടന്നു കോവിഡ് :ഇന്ന് ബംഗളുരുവിൽ മാത്രം 783 കേസുകൾ :മരണം 16

by admin

ബംഗളുരു :സംസ്ഥാനത്തെ കോവിഡ്ബാധ ഇന്നുംക്രമാതീതമായി വർധിച്ചു ,ഇന്ന് മാത്രം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തത് 1267 കോവിഡ് പോസിറ്റീവ് കേസുകളാണ് . ഒരു ദിവസത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന നമ്പറാണിത് .

സംസ്ഥാനത്തു ഏറ്റവും കൂടുതൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ദിവസങ്ങളിലെ പോലെ തന്നെ ഇന്നും ബംഗളുരുവിൽ തന്നെയാണ് ,ബംഗളുരു നഗര ജില്ലയിൽ മാത്രമായി 783 പേർക്കാണ് ഇന്നും കോവിഡ് ബാധ സ്ഥിതീകരിച്ചതു .ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 13190 ആയി.

bangalore malayali news portal join whatsapp group

ഇന്ന് 16 മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത് ഇതിൽ 4 പേർ ബെംഗളൂരു നഗര ജില്ലയിൽ നിന്നാണ്. ദക്ഷിണ കന്നഡ,തുമക്കുരു,ബാഗൽ കോട്ടെ എന്നിവിടങ്ങളിൽ 2 വീതം മരണം റിപ്പോർട്ട് ചെയ്തു.ധാർ വാട് ,ഹാസൻ ,മൈസുരു എന്നിവിടങ്ങളിൽ ഓരോ മരണം ഇന്ന് റിപ്പോർട്ട് ചെയ്തു.സംസ്ഥാനത്ത് ആകെ കോവിഡ് മരണം 207 ആയി.

ഇന്ന് 220 പേർക്ക് രോഗമുക്തി,ആകെ ഡിസ്ചാർജ് 7507 ആയി,ആകെ ആക്റ്റീവ് കേസുകൾ 5472 ആയി.

ഇന്ന് ബെംഗളൂരു നഗരജില്ലയിൽ 783 പേർക്ക് രോഗം സ്ഥിരീകരിച്ചു,ബെംഗളൂരുഗ്രാമജില്ലയിൽ 27 പേർ ദക്ഷിണ കന്നഡ 97,ബെല്ലാരി 71,ഉടുപ്പി 40,കലബുർഗി 34,ഹാസന 31,ഗദഗ് 30,ധാർ വാട 18,മൈസുരു 18,ബാഗൽ കോട്ടെ 17,ഉത്തര കന്നഡ 14,ഹവേരി 12,കോലാര 11 എനിങ്ങനെയാണ് ജില്ല തിരിച്ചുള്ള പ്രധാന കണക്കുകൾ.

ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി

  ജൂലൈ 5  മുതൽ കർണാടകയിൽ വീണ്ടും "ഞായറാഴ്ച കർഫ്യു " : സമ്പൂർണമായി അടച്ചിടും യെദ്യൂരപ്പ  

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group