Home covid19 അതിർത്തികൾ അടച്ച് കേരളം; ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് നിയന്ത്രണം

അതിർത്തികൾ അടച്ച് കേരളം; ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് നിയന്ത്രണം

by admin

തിരുവനന്തപുരം: കേരളത്തിൽ സമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ അതിര്‍ത്തികള്‍ അടച്ച്‌ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കേരളം.ഏറെ ഗുരുതരമായ ചികിത്സാ ആവശ്യങ്ങള്‍, മരണം എന്നിവയുമായി ബന്ധപ്പെട്ട് മാത്രമേ അതിര്‍ത്തി കടന്നുള്ള യാത്രയ്ക്ക് അനുമതി നല്‍കുകയുള്ളൂ. അയൽ സംസ്ഥാനങ്ങളായി തമിഴ്‌നാട്ടിലും കര്‍ണാടകയിലും രോഗബാധിതരുടെ എണ്ണം ഉയര്‍ന്ന നിലയിലായതും നിയന്ത്രണം കർശനമാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു.

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈനില്‍ പോകാമെന്ന ഉറപ്പില്‍ അതിര്‍ത്തി കടന്നു വരാന്‍ നിലവിൽ സൗകര്യമുണ്ടായിരുന്നു. എന്നാല്‍ ഇന്നു മുതല്‍ ആ ഇളവ് എടുത്തുകളഞ്ഞു. ഇതരസംസഥാനങ്ങളിൽനിന്ന് വരുന്നവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

തീരദേശങ്ങൾ വഴി രോഗം വ്യാപിക്കുന്നതിനാൽ അവിടങ്ങളിൽ ഇതിനോടകം കർശന നിയന്ത്രണം കൊണ്ടുവന്നു കഴിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ തീരദേശങ്ങൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

ചില ചെക്ക്പോസ്റ്റുകൾ അടച്ചിട്ടുണ്ട് എന്നാണ് കൺട്രോൾ സെല്ലിൽ നിന്നും അറിയാൻ സാധിച്ചത്

കൂടുതൽ വിവരങ്ങൾക്ക് വേണ്ടി അതാത് ജില്ലയിലെ കകലക്ടറേറ് കണ്ട്രോൾ സെല്ലുമായി ബന്ധപ്പെടുക

മുത്തങ്ങ ഇതുവരെ അടച്ചിട്ടില്ല

കെ ആർ മാർക്കറ്റ് ഉൾപ്പെടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ തുറക്കില്ല : മാർക്കറ്റുകൾക്ക് ലോക്കിട്ട് ബിബിഎംപി

കേരളത്തിലെ എല്ലാ മാര്‍ക്കറ്റുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഹോള്‍സെയില്‍, റീട്ടെയില്‍ മാര്‍ക്കറ്റുകളില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. സര്‍ക്കാരിന്റെയും പൊലീസിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത മാര്‍ക്കറ്റുകളിലെ കച്ചവടക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. നിയമലംഘനം നടത്തുന്ന കടകള്‍ അടച്ചുപൂട്ടും. സംസ്ഥാനത്ത് നടക്കുന്ന തൊഴില്‍ അഭിമുഖങ്ങളും മറ്റും സാമൂഹിക അകലം പാലിച്ചുവേണം എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് 101 ആക്ടീവ് ക്ലസ്റ്ററുകളില്‍ 18 ലാര്‍ജ്ജ് ക്ലസ്റ്ററുകളുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രോഗപ്പകര്‍ച്ച തടയാന്‍ കാസര്‍കോടും ജില്ലാ അതിര്‍ത്തികളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.

 കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം ചൊവ്വാഴ്ചത്തെ  ബംഗളുരു നഗര പരിധിയിലുള്ള (BBMP) കണക്കുകൾ പരിശോധിക്കാം (21-07-2020)  

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group