Home covid19 കേരളത്തിൽ ഇന്ന് 720 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു: 528 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോ​ഗം

കേരളത്തിൽ ഇന്ന് 720 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു: 528 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോ​ഗം

by admin

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 528 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പുതുതായി രോഗബാധിതരായവരില്‍ 82 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. 54 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നതാണ്.

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13,994 പേര്‍ക്കാണ്. സമ്ബര്‍ക്കരോഗബാധയില്‍ 34 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകര്‍ 17, ഐടിബിപി നാല്, കെഎല്‍എഫ് ഒന്ന്, കെഎസ്‌ഇ നാല് എന്നിങ്ങനെയാണ് കണക്ക്.

ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പുല്ലുവിള വിക്ടോറിയയാണ് മരിച്ചത്. 72 വയസ്സായിരുന്നു. ഇന്ന് രോഗമുക്തി നേടിയത് 274 പേരാണ്. പോസിറ്റീവായവര്‍ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: തിരുവനന്തപുരം 151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂര്‍ 57, പാലക്കാട് 46, ആലപ്പുഴ 46, കാസര്‍കോട് 40, പത്തനംതിട്ട 40, കോഴിക്കോട് 39, കോട്ടയം 39, തൃശ്ശൂര്‍ 19, വയനാട് 17.

കേസുകള്‍ നെഗറ്റീവായവര്‍: തിരുവനന്തപുരം 11, കൊല്ലം 11, ആലപ്പുഴ 70, കോട്ടയം 10, ഇടുക്കി 5, എറണാകുളം ഏഴ്, തൃശ്ശൂര്‍ ആറ്, പാലക്കാട് 39.

കീം പരീക്ഷയ്ക്ക് കോഴിക്കോട്ടും തിരുവനന്തപുരത്തും എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രോഗമുണ്ടായതില്‍ കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്. ആശുപത്രികളിലടക്കം രോഗവ്യാപനമുണ്ടാകുന്നതും കേരളത്തെ ആശങ്കയിലാഴ്ത്തുന്നു.

ബി എസ് യെദ്യൂരപ്പ സംസ്ഥാനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു : “ലോക്കഡൗൺ നീട്ടില്ല ,ജനങ്ങൾ സഹകരിക്കണം” കൈ കൂപ്പി മുഖ്യമന്ത്രി

 ലോക്കഡൗൺ നീട്ടില്ല  തീവ്ര ബാധിത പ്രദേശങ്ങളിൽ ഇനി പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരും കർണാടക ഉപമുഖ്യമന്ത്രി  

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group