Home covid19 മേല്‍ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടു; കര്‍ണാടകയില്‍ യുവാവിനെയും കുടുംബത്തെയും സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

മേല്‍ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടു; കര്‍ണാടകയില്‍ യുവാവിനെയും കുടുംബത്തെയും സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

by admin

വിജയപുര: മേല്‍ ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടതിന് യുവാവിന് ക്രൂരമര്‍ദ്ദനം. കര്‍ണാടകയിലെ വിജയപുര ജില്ലയിലാണ് സംഭവം. ബൈക്ക് ഉടമയായ മേല്‍ജാതിക്കാരനും സംഘവും ചേര്‍ന്ന് വടിയും ചെരിപ്പും ഉപയോഗിച്ച് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബംഗളൂരുവില്‍ നിന്ന് 530 കിലോമീറ്റര്‍ അകലെയുള്ള തളിക്കോട്ടെയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. യുവാവ് അബദ്ധത്തില്‍ മേല്‍ ജാതിക്കാരന്റെ ബൈക്കില്‍ തൊടുകയായിരുന്നു. ശേഷം പ്രകോപിതരായി ഒരു സംഘം ആളുകള്‍ ചേര്‍ന്ന് യുവാവിനെയും കുടുംബത്തെയും മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തില്‍ യുവാവ് യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 13 പേര്‍ക്കെതിരേ എസ്‌സി/എസ്ടി നിയമപ്രകാരം കേസെടുത്തതായി സീനിയര്‍ പോലീസ് ഓഫീസര്‍ അനുപം അഗര്‍വാള്‍ വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ട ചില പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കൽബുർഗിയിൽ ലോക്ക്ഡൗൺ ജൂലൈ 27 വരെ നീട്ടി : ബംഗളുരുവിൽ 22 വരെ മാത്രമെന്ന് പുതിയ ബിബിഎംപി കമ്മീഷണർ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group