Home Featured കെ ആർ മാർക്കറ്റ് ഉൾപ്പെടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ തുറക്കില്ല : മാർക്കറ്റുകൾക്ക് ലോക്കിട്ട് ബിബിഎംപി

കെ ആർ മാർക്കറ്റ് ഉൾപ്പെടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ തുറക്കില്ല : മാർക്കറ്റുകൾക്ക് ലോക്കിട്ട് ബിബിഎംപി

by admin
kr market will be opening soon

ബംഗളുരു : ഒരാഴ്ച നീണ്ടു നിന്ന ലോക്കഡൗൺ ബുധനാഴ്ച രാവിലെ 5 മണിയോടെ പിൻവലിച്ചെങ്കിലും നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടഞ്ഞു തന്നെ കിടക്കും .

കെ ആർ മാർക്കറ്റ് ,യശ്വന്ത്പുർ മാർക്കറ്റ് ,ചിക്കപെട്ട് ,എസ് പി റോഡ് തുടങ്ങിയ ബംഗളുരുവിലെ പ്രധാന മാർക്കറ്റുകളെല്ലാം തന്നെ അടഞ്ഞു കിടക്കുമെന്നു ബിബിഎംപി കമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദ് ചൊവ്വാഴ്ച അറിയിച്ചു ,ലോക്കഡോൺ പിൻവലിക്കുന്നതോടെ ജനങ്ങൾ കൂടുതൽ ഇടപഴകുന്ന മാർക്കറ്റുകൾ കൂടുതൽ വിശാലമായതും സൗകര്യങ്ങൾ കൂടിയതുമായ സ്ഥലങ്ങളിലേക്ക് മാറ്റണമെന്ന് നിർദ്ദേശമുണ്ടായിരുന്നു .

മുഖ്യമന്ത്രി ശ്രീ ബി എസ് യെദ്യൂരപ്പ ചൊവ്വാഴ്ച നടത്തിയ വീഡിയോ കോൺഫറൻസിലാണ് ലോക്കഡോൺ പിൻവലിച്ച കാര്യം അറിയിച്ചത് .രാത്രി കർഫ്യുയിലും ഇളവുകൾ വരുത്തിയിട്ടുണ്ട് .ബുധനാഴ്ച മുതൽ രാത്രി 9 മണി വരെ ജനങ്ങൾക്ക് പുറത്താനും കടകൾ തുറക്കാനും അനുമതിയുണ്ട് .രാത്രി 9 മുതൽ പുലർച്ചെ 5 മണി വരെയായിരിക്കും ഇന്ന് മുതൽ രാത്രി കർഫ്യു .

സമ്പദ് വ്യവസ്ഥയെ ശക്തമായി നിലനിർത്തി കൊണ്ടുതന്നെ കൊവിഡ് 19നെതിരായ പോരാട്ടം നടത്തേണ്ടതുണ്ട്. ലോക്ക്ഡൗൺ ഏർപ്പെടുത്തിക്കൊണ്ട് അത് സാധ്യമാകില്ലെന്നും സർക്കാർ പറയുന്നു. ജനങ്ങൾക്ക് ജോലി ചെയ്യേണ്ടതുണ്ട്. സമ്പദ്‌വ്യവസ്ഥ വളരെ പ്രധാനപ്പെട്ടതാണ്. മഹാരാഷ്ട്രയിൽ നിന്നും തമിഴ്‌നാട്ടിൽനിന്നും എത്തിയവരാണ് കർണാടകയിൽ കൊവിഡ് കേസുകൾ വർധിക്കാൻ ഇടയാക്കിയതെന്നും യെദ്യൂരപ്പ ആരോപിച്ചു.

കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം ചൊവ്വാഴ്ചത്തെ ബംഗളുരു നഗര പരിധിയിലുള്ള (BBMP) കണക്കുകൾ പരിശോധിക്കാം (21-07-2020)

ബംഗളുരു രാത്രി കർഫ്യു സമയത്തിൽ മാറ്റം വരുത്തി, മാർക്കറ്റുകൾ കൂടുതൽ വിശാലമായ സ്ഥലങ്ങളിലേക്ക് മറ്റും :പുതിയ മാർഗ നിർദ്ദേശങ്ങൾ പരിശോധിക്കാം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group