Home covid19 ലോക്കഡൗൺ നീട്ടില്ല തീവ്ര ബാധിത പ്രദേശങ്ങളിൽ ഇനി പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരും കർണാടക ഉപമുഖ്യമന്ത്രി

ലോക്കഡൗൺ നീട്ടില്ല തീവ്ര ബാധിത പ്രദേശങ്ങളിൽ ഇനി പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരും കർണാടക ഉപമുഖ്യമന്ത്രി

by admin

ബെംഗളൂരു:ബെംഗളൂരു നഗര, ബെംഗളൂരു ഗ്രാമീണ ജില്ലകളിൽ ഒരാഴ്ചത്തെ ലോക്ക്ഡൗൺ ചൊവ്വാഴ്ച അവസാനിക്കും .ലോക്കഡൗൺ നീട്ടില്ലെന്നും കോൺടൈന്മെന്റ് തീവ്ര ബാധിത പ്രദേശങ്ങളിൽ പ്രത്യേക മാർഗ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി സി എൻ അശ്വത്നാരായൺ ചൊവ്വാഴ്ച വ്യക്തമാക്കി ,ലോക്കഡൗൺ നീട്ടുന്നതിനോട് സംസ്ഥാന സർക്കാരിന് താൽപ്പര്യമില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകറും പറഞ്ഞു. ജൂലൈ 22 ന് രാവിലെ 5 ന് ലോക്ക്ഡൗൺ അവസാനിക്കും.

ലോക്ക്ഡൗൺ നീട്ടുന്നതിനെ കുറിച് ഈ മീറ്റിംഗിൽ ചർച്ച ചെയ്തിട്ടില്ല. സർക്കാർ ലോക്ക്ഡൗൺ തുടരില്ല എന്നാണ് തീരുമാനിച്ചിട്ടുള്ളത് . എന്നാൽ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചു കൊണ്ട് ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്ക് പതിവുപോലെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം, സുധാകർ മാധ്യമപ്രവർത്തകരോട് പറഞ്ഞു .

എന്നിരുന്നാലും, ഞായറാഴ്ച ലോക്ക്ഡൗണും രാത്രി കർഫ്യൂ (രാത്രി 8 മുതൽ 5 വരെ) എന്നിവ തുടരും. വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ചൊവ്വാഴ്ച പുറപ്പെടുവിക്കുമെന്ന് സുധാകർ പറഞ്ഞു.

കോവിഡ് -19 സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ബെംഗളൂരുവിലെ എട്ട് മുനിസിപ്പൽ സോണുകളുടെ ചുമതലയുള്ള മന്ത്രിമാരുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തി . കൂടാതെ ബുധനാഴ്ചയും വ്യാഴാഴ്ചയും മുഖ്യമന്ത്രി മേഖലാ ചുമതലയുള്ള മന്ത്രിമാരുടെയും, ബെംഗളൂരുവിലെ എല്ലാ എം‌എൽ‌എമാരുടെയും യോഗം വിളിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി ശ്രീ ബി യെദ്യൂരപ്പ സംസ്ഥാനത്തെ അഭിസംബോധന ചെയ്യും .

ലോകം കാത്തിരുന്ന ശുഭവാര്‍ത്തയെത്തി: കോവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്, അഭിനന്ദനപ്രവാഹം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group