Home Featured ജൂലൈ 1 മുതൽ എടിഎം വഴി പണം പിൻവലിക്കുന്നവർ ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം, അല്ലെങ്കിൽ പണം നഷ്ടമാകും

ജൂലൈ 1 മുതൽ എടിഎം വഴി പണം പിൻവലിക്കുന്നവർ ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം, അല്ലെങ്കിൽ പണം നഷ്ടമാകും

by admin

ലോക്ഡൗണിനെ തുടർന്ന്‌ ഇളവുനൽകിയ എടിഎം ഇടപാട്‌ നിരക്കുകൾ ജൂലൈ ഒന്നുമുതൽ പുനഃസ്ഥാപിക്കും. ജൂൺ 30വരെ മൂന്നുമാസത്തേയ്ക്കായിരുന്നു നിരക്കുകൾ ഒഴിവാക്കിയത്‌. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ബാങ്ക്‌ ട്രാൻസാക്ഷനുകൾക്ക്‌ ചാർജുകൾ ഈടാക്കിയോയിരുന്നില്ല. എ ടി എം ഇടപാടുകൾ, അത്‌ പോലെ തന്നെ മറ്റു ഓൺലൈൻ ഇടപാടുകൾ, മിനിമം ബാലൻസ്‌ സൂക്ഷിക്കാതിരിക്കൽ എന്നിവക്കാണ്‌ അധിക തുക ഈടാക്കാതിരുന്നത്‌. ലോക്ക്‌ ഡൗൺ മൂലം ഉള്ള ഈ ഇളവ്‌ പ്രഖ്യാപിച്ചിരുന്നത്‌ ജൂൺ മാസം 30 വരെ ആയിരുന്നു. ഇളവുകൾ നീട്ടിയില്ലെങ്കിൽ ഇടപാടിന് നേരത്തയുണ്ടായിരുന്ന നിരക്കുകൾ വീണ്ടും ഈടാക്കിത്തുടങ്ങും.

ATM വഴി നടക്കുന്ന ട്രാൻസാക്ഷനിൽ പുതിയ 2 മാറ്റങ്ങൾ ജൂലൈ 2 മുതൽ വരുകയാണ്‌. ATM വഴി പണം പിൻവലിക്കുന്നവരും, ട്രാൻസാക്ഷൻ നടത്തുന്നവരും ATM കാർഡ്‌ ഉള്ള എല്ലാവരും ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്‌ ഇവിടെ വിവരിക്കുന്നത്‌. വന്ന മാറ്റങ്ങളിൽ പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാമത്തേത്‌ ബാങ്ക്‌ ചാർജസിനെ സംബന്ധിച്ചുള്ളതാണ്‌. നമുക്കറിയാം കോവിഡ്‌ 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക്‌ ടൗൺ സമയത്ത്‌ കേന്ദ്ര ധനമന്ത്രി നമ്മുക്ക്‌ അനുവദിച്ചിരുന്ന ഇളവുകളിൽ ഒന്ന്‌ ബാങ്ക്‌ ചാർജ്ജ്സ്‌ എടുത്ത്‌ മാറ്റി എന്നതായിരുന്നു.

bangalore malayali news portal join whatsapp group

കൂടാതെ മറ്റൊരു ആനുകൂല്യം കൂടി തന്നിരുന്നു. അത്‌ നമ്മുടെ ബാങ്ക്‌ അക്കൗണ്ടിൽ മിനിമം ബാലൻസ്‌ സൂക്ഷിക്കേണ്ട കാര്യമില്ല എന്നതായിരുന്നു, അതിന്‌ പ്രത്യേക ഫൈൻ ഒന്നും ഈടാക്കില്ലായിരുന്നു. ഈ രണ്ട്‌ അനുകൂല്യത്തിന്റെ കാലാവധി ജൂൺ 30 വരെ മാത്രമായിരുന്നു. ആയത്‌ കൊണ്ട്‌ തന്നെ ജൂലൈ 1 മുതൽ ലിമിറ്റ്‌‌ കഴിഞ്ഞാൽ ട്രാൻസാക്ഷന്‌ ബാങ്ക്‌ ചാർജ്ജ്സ്‌ ഈടാക്കും. ഉദാഹരണത്തിന്‌ SBI അക്കൗണ്ട്‌ ഉള്ള ഒരാൾക്ക്‌ ഒരു മാസത്തിൽ ഫ്രീയായിട്ട്‌ 8 ട്രാൻസാക്ഷൻ നടത്താം.

ഇതിൽ 5 ട്രാൻസാക്ഷൻ SBI ബാങ്ക്‌ മുഖേനയും ബാക്കി 3 ട്രാൻസാക്ഷൻ മറ്റു ബാങ്കുകൾ വഴിയും നടത്താം. ഗ്രാമ പ്രദേശങ്ങളിലെ കസ്റ്റമേഴ്സിന്റെ കാര്യമാണിത്‌. ഇനി നഗരങ്ങളിൽ ഉള്ളവരുടെ കാര്യത്തിൽ ഒരു മാസത്തിൽ 10 ട്രാൻസാക്ഷൻ നടത്താം. അതിൽ 5 എണ്ണം SBI മുഖേനയും മറ്റ്‌ ബാങ്കുകൾ വഴി 5 ട്രാൻസാക്ഷൻ നടത്താം. അത്‌ കഴിഞ്ഞുള്ള ട്രാൻസാക്ഷൻ ചെയ്യുന്നതിന്‌ 20 രൂപയും ജിഎസ്ടിയും ഈടാക്കും. ഇനി മറ്റ്‌ ഇടപാടുകൾക്കാണെങ്കിൽ 8 രൂപയും ജിഎസ്ടിയും ഈടാക്കും. മറ്റൊരു മാറ്റം മിനിമം ബാലൻസ്‌ ആണ്‌. മിനിമം ബാലൻസ്‌ സൂക്ഷിച്ചില്ലെങ്കിൽ അതിന്‌ ഫൈൻ ഈടാക്കും.

കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും

ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകളാണ്‌ ഈടാക്കുന്നത്‌. അതിനാൽ ബാങ്കിന്റെ ശാഖയിൽ നിന്നോ കസ്റ്റമർ കെയർ നമ്പറുകൾ വഴിയോ അക്കൗണ്ട്‌ ഉടമകൾ വിവരങ്ങൾ തേടേണ്ടതാണ്‌. മാസത്തിൽ എട്ട്‌ സൗജന്യ എടിഎം ഇടപാടുകളാണ്‌ എസ്ബിഐ അനുവദിച്ചിട്ടുള്ളത്‌. ഇതിൽ അഞ്ചെണ്ണം സ്വന്തം എടിഎമ്മുകൾ വഴിയുള്ളതും മൂന്നെണ്ണം മറ്റ്‌ ബാങ്കുകളുടെ എടിഎമ്മുകൾ വഴിയുള്ളതുമാണ്‌. മെട്രോ നഗരങ്ങളല്ലെങ്കിൽ 10 സൗജന്യ ഇടപാടുകൾ നടത്താം. നിശ്ചിത സൗജന്യ ഇടപാടുകളിൽ കൂടുതൽ നടത്തിയാൽ ഓരോന്നിനും 20 രൂപ സേവന നിരക്കും ജിഎസ്ടിയും നൽകണം. പണം പിൻവലിക്കലിനാണ്‌ ഇത്‌ ബാധകം. ബാലൻസ്‌ അറിയൽ ഉൾപ്പെടെയുള്ള മറ്റ്‌ ഇടപാടുകൾക്ക്‌ എട്ടുരൂപയും ജിഎസ്ടിയുമാണ്‌ നൽകേണ്ടി വരിക.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group