Home Featured കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച്‌​ ആറ് പേര്‍ മരിച്ചു

കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച്‌​ ആറ് പേര്‍ മരിച്ചു

by admin

ബംഗലൂരു : കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച്‌​ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ക്വാറികളില്‍ ഉപയോഗിച്ചിരുന്ന സ്​ഫോടക വസ്​തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്​ അപകടമുണ്ടായത്.

കര്‍ണാടകയില്‍ അനധികൃത ക്വാറികള്‍ക്കും സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുമെതിരെ സര്‍ക്കാര്‍ നടപടി ശക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതോടെ പൊലീസിനെ ഭയന്ന്​ സ്ഫോടക വസ്​തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടയാണ് അപകടം നടന്നത്

അതേസമയം നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച സ്​ഫോടകവസ്​തുക്കളാണ്​ അപകടമുണ്ടാക്കിയതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ണാടക മന്ത്രി സുധാകര്‍ അറിയിച്ചു. സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group