Home കർണാടക ഗ്രേറ്റര്‍ ബെംഗളൂരു ടൗണ്‍ഷിപ്പ്; 40 കി.മീറ്റര്‍ റോഡുകള്‍ പദ്ധതിയുമായി ബന്ധിപ്പിക്കും, നിര്‍ണായക ഘട്ടത്തിലെന്ന് ഡികെ ശിവകുമാര്‍

ഗ്രേറ്റര്‍ ബെംഗളൂരു ടൗണ്‍ഷിപ്പ്; 40 കി.മീറ്റര്‍ റോഡുകള്‍ പദ്ധതിയുമായി ബന്ധിപ്പിക്കും, നിര്‍ണായക ഘട്ടത്തിലെന്ന് ഡികെ ശിവകുമാര്‍

ബെംഗളൂരു: നിർദിഷ്ട ഗ്രേറ്റർ ബെംഗളൂരു ടൗണ്‍ഷിപ്പ് പദ്ധതിക്കുള്ള പ്രധാന തടസ്സം പരിഹരിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ.ഗ്രേറ്റർ ബെംഗളൂരു ടൗണ്‍ഷിപ്പ് പ്രശ്നത്തില്‍ എല്ലാ കർഷകർക്കും നഷ്ടപരിഹാരം നല്‍കും. ഇക്കാര്യത്തില്‍ 80 ശതമാനം കർഷകരും സമ്മതമറിയിച്ചു. നഷ്ടപരിഹാരം എത്രയും വേഗം നല്‍കണമെന്നും കർഷകർ ആവശ്യപ്പെട്ടു. ഗ്രാമങ്ങള്‍ തിരിച്ചുള്ള അന്തിമ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുമെന്നും നഷ്ടപരിഹാരം ഉടൻ ആരംഭിക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.രാമനഗരയ്ക്കടുത്തുള്ള ബിഡദിയില്‍ ആണ് നിർദിഷ്ട ഗ്രേറ്റർ ബെംഗളൂരു ടൗണ്‍ഷിപ്പ് പദ്ധതി ഉയരുക.

മൂന്ന് ദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറപ്പെടുവിക്കും. ജൂണ്‍ ആദ്യ വാരം മുതല്‍ എല്ലാവർക്കും നഷ്ടപരിഹാരം വിതരണം ചെയ്യാൻ തുടങ്ങുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ബുധനാഴ്ച പറഞ്ഞു.ഈ പദ്ധതി താൻ ആരംഭിച്ചതല്ല. എച്ച്‌ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ടൗണ്‍ഷിപ്പ് നിർദേശം ഉണ്ടായത്. കർഷകരുടെ വിശ്വാസം നേടുകയും ഉയർന്ന നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുകയും ചെയ്തുകഴിഞ്ഞു. ടൗണ്‍ഷിപ്പും അനുബന്ധ അടിസ്ഥാന സൗകര്യ പദ്ധതികളും വികസിപ്പിച്ചുകഴിഞ്ഞാല്‍ മേഖലയിലെ സ്വത്തുക്കളുടെ വില ഉയരുമെന്ന് കർഷകരെ അറിയിച്ചതായി ശിവകുമർ പറഞ്ഞു.കർഷകർക്ക് നഷ്ടപരിഹാരം നല്‍കും. പദ്ധതി പ്രദേശത്തിൻ്റെ മൂല്യം മനസ്സിലാക്കാതെ ഭൂമി വില്‍ക്കാൻ തിടുക്കം കൂട്ടരുതെന്നും താൻ അവരോട് വിശദീകരിച്ചിട്ടുണ്ട്.നിർദിഷ്ട പദ്ധതി സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡുമായി സംയോജിപ്പിക്കുന്നതിനൊപ്പം കനകപുര റോഡ്, ബെംഗളൂരു – മൈസൂരു റോഡ്, നൈസ് റോഡ് എന്നിവയിലൂടെ നിർദിഷ്ട ടൗണ്‍ഷിപ്പിനെ ബന്ധിപ്പിക്കുമെന്നും കർണാടക ഡെപ്യൂട്ടി മുഖ്യമന്ത്രി പറഞ്ഞു.

കനകപുര റോഡ്, ബെംഗളൂരു – മൈസൂരു റോഡ്, നൈസ് റോഡ് എന്നിവിടങ്ങളില്‍ നിന്ന് റോഡുകളിലൂടെ ഗ്രേറ്റർ ബാംഗ്ലൂർ ടൗണ്‍ഷിപ്പ് പദ്ധതിയിലേക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കാനാണ് ആലോചന. ഏകദേശം 40 കിലോമീറ്റർ റോഡുകള്‍ ഈ ടൗണ്‍ഷിപ്പുമായി ബന്ധിപ്പിക്കും. മുൻ സർക്കാരുകള്‍ പദ്ധതി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറിയതായി ശിവകുമാർ ആരോപിച്ചു. പദ്ധതി “റിയല്‍ എസ്റ്റേറ്റ് മാഫിയ” ആണെന്ന എതിരാളികളുടെ ആരോപണങ്ങള്‍ക്ക് മറുപടിയായിട്ടാണ് ഡിവകുമാർ ഇക്കാര്യം പറഞ്ഞത്.ടൗണ്‍ഷിപ്പ് പദ്ധതിയെ വിമർശിക്കുന്നതിനുപകരം കുമാരസ്വാമിയോട് സ്റ്റീല്‍, സിമന്റ് വില കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടു. പദ്ധതി ഒരു “റിയല്‍ എസ്റ്റേറ്റ് മാഫിയ” ആണെന്ന എതിരാളികളുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി മുൻ സർക്കാരുകള്‍ പദ്ധതി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറിയതായി ശിവകുമാർ ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group