ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ (Money Laundering Case) അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി.
കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിച്ചു
മാര്‍ച്ച് 23 വരെയാണ് കാലാവധി നീട്ടിയത്. ഈ കേസില്‍ ബിനീഷ് അറസ്റ്റിലായിട്ട് 117 ദിവസം കഴിഞ്ഞു. ബിനീഷ് കേസില്‍ ജാമ്യം ആവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ അപേക്ഷ കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്.
കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികളടച്ച് കര്‍ണാടക
കാലാവധി അവസാനിക്കുന്ന മാര്‍ച്ച് 23 ന് ബിനീഷിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ബിനീഷ് കോടിയേരി ജാമ്യത്തിനായി ഇതുവരെ രണ്ടുതവണയാണ് കോടതിയെ സമീപിച്ചത്. പക്ഷേ രണ്ടുതവണയും ജാമ്യം തള്ളുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാകാഞ്ഞതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന് ഇഡി (ED) കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്.
ഇതിനിടയില്‍ ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെച്ചൊല്ലി രണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികളും രണ്ടുതട്ടിലെന്നാണ് വിവരം. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷിനെ പ്രതിപ്പട്ടികയില്‍ പോലും ചേര്‍ക്കാതെയാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. എന്നാല്‍ ഇഡിയുടെ കുറ്റപത്രം അനുസരിച്ച് ബിനീഷ് മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ലഹരി ഇടപാടിലൂടെ കോടികള്‍ സമ്ബാദിച്ചുവെന്നാണ്.