Home Featured ബെ​യ്റൂ​ട്ടിലെ ഉഗ്ര സ്ഫോടനം : മരണസംഖ്യ വീണ്ടും വര്‍ദ്ധിച്ചു, നാലായിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റു

ബെ​യ്റൂ​ട്ടിലെ ഉഗ്ര സ്ഫോടനം : മരണസംഖ്യ വീണ്ടും വര്‍ദ്ധിച്ചു, നാലായിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റു

by admin

ബെ​യ്റൂ​ട്ട്: ലെബനനിലെ ബെ​യ്റൂ​ട്ടിലുണ്ടായ ​ അതിശക്തമായ സ്ഫോ​ട​നത്തില്‍ മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. മരണം 78 ആയി എന്നും . നാലായിരത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വലിയ നാശനഷ്ടമാണ് ബെയ്റൂട്ടില്‍ ഉണ്ടായിരിക്കുന്നത്.സ്ഫോടന ശബ്ദം 240 കിലോമീറ്റര്‍ ദൂരെ വരെ കേട്ടു. കെട്ടിടങ്ങള്‍ തകര്‍ന്നു. വലിയ നാശനഷ്ടമാണുണ്ടായത്.ഉഗ്രസ്‌ഫോടനത്തില്‍ കാറുകള്‍ മൂന്ന് നില കെട്ടിടത്തിന്‍റെ ഉയരത്തില്‍ എടുത്തെറിയപ്പെട്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഇന്ന് കർണാടകയിൽ 6259 പേർക്ക് കോവിഡ്, മരണം 110;ബംഗളുരുവിൽ 2035 രോഗികളും 30 മരണവും ;രോഗമുക്തി 6,777 പേർക്ക്

അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്ന് സര്‍ക്കാര്‍ പറയുന്നു. 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച്‌ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മതിയായ സുരക്ഷയില്ലാതെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചത്കു. റ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമംയം അന്താരാഷ്ട്ര സമൂഹം ലെബനന് സഹായ വാഗ്ദാനവുമായി രംഗത്തെത്തി 

മുഖ്യമന്ത്രിക്ക് പിന്നാലെ കർണാടക പ്രതിപക്ഷ നേതാവിനും കോവിഡ് സ്ഥിതീകരിച്ചു : സിദ്ധരാമയ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group