Home Featured മ​ല​യാ​ളി ബാ​ല​നെ ക​ണ്ടെ​ത്താ​ൻ ബം​ഗ​ളൂ​രു​വി​ൽ തി​ര​ച്ചി​ൽ ഊ​ർ​ജി​തം

മ​ല​യാ​ളി ബാ​ല​നെ ക​ണ്ടെ​ത്താ​ൻ ബം​ഗ​ളൂ​രു​വി​ൽ തി​ര​ച്ചി​ൽ ഊ​ർ​ജി​തം

by admin

ബം​ഗ​ളൂ​രു: വീ​ട്ടു​കാ​ര​റി​യാ​തെ നാ​ടു​വി​ട്ടു​പോ​ന്ന മ​ല​യാ​ളി ബാ​ല​നെ ക​ണ്ടെ​ത്താ​ൻ ബം​ഗ​ളൂ​രു​വി​ൽ തി​ര​ച്ചി​ൽ ഊ​ർ​ജി​തം. മ​ല​പ്പു​റം തി​രൂ​ർ ച​മ്ര​വ​ട്ടം പു​തു​പ്പ​ള്ളി ന​മ്പ്രം നീ​റ്റി​യാ​ട്ടി​ൽ സ​ക്കീ​ർ- സു​ബൈ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഷാ​ദി​ലി​നെ​യാ​ണ് (15) ഈ ​മാ​സം 22 മു​ത​ൽ കാ​ണാ​താ​യ​ത്.വൈ​കീ​ട്ട് ആ​റോ​​ടെ വീ​ട്ടി​ൽ​നി​ന്ന് പോ​യ ഷാ​ദി​ൽ തി​​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ക​ണ്ണൂ​ർ- യ​ശ്വ​ന്ത്പു​ര എ​ക്സ്പ്ര​സി​ൽ ക​യ​റി പി​റ്റേ​ദി​വ​സം രാ​വി​ലെ യ​ശ്വ​ന്ത്പൂ​രി​ൽ ഇ​റ​ങ്ങി​യ​താ​യാ​ണ് വി​വ​രം. ബാ​ല​ൻ യ​ശ്വ​ന്ത്പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങു​ന്ന​തി​ന്റെ​യും തു​ട​ർ​ന്ന് യ​ശ്വ​ന്ത്പു​രം എ.​പി.​എം.​സി മാ​ർ​ക്ക​റ്റ് യാ​ർ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​തി​ന്റെ​യും സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് നേ​രി​ൽ ക​ണ്ട​വ​രു​മു​ണ്ട്. എ​ന്നാ​ൽ, പി​ന്നീ​ട് ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല

ഷാദിലിന്റെ മിസിങ് കേസുമായി ബന്ധപ്പെട്ട് തിരൂർ പൊലീസും നാട്ടിൽനിന്ന് ഒരു സംഘം യുവാക്കളും ബംഗളൂരുവിലെത്തിയിട്ടുണ്ട്. തുടർന്ന് യശ്വന്ത്പുരം റെയിൽവേ പൊലീസിലും സ്റ്റേഷൻ മാസ്റ്റർക്കും യ ശ്വന്ത്പുര പൊലീസ് സ്റ്റേഷനിലും പരാതി നൽകി.ബംഗളൂരുവിലെ മലയാളി സംഘടനകളുടെ സംഘ ടനകളും തിരച്ചിലിൽ പങ്കാളികളായിട്ടുണ്ട്. ബാല നെ കുറിച്ച് വിവരം തേടി പ്രവാസി സംഘടനകളുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലും പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്നുണ്ട്. അവസാനം ലഭിച്ച സി.സി ടി.വി ദൃശ്യങ്ങൾ പ്രകാരം, മുണ്ടും കറുത്ത ഷർട്ടുമാണ് വേഷം.മുഹമ്മദ് ഷാദിലിനെ കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 8861400250, 9544773169, 9656030780 നമ്പറുകളിലോ അറിയിക്കണം.

You may also like

error: Content is protected !!
Join Our WhatsApp Group