Home Featured ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്ക് അധിക ട്രെയിൻ സര്‍വീസുകള്‍; വിശദമായി അറിയാം

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്ക് അധിക ട്രെയിൻ സര്‍വീസുകള്‍; വിശദമായി അറിയാം

by admin

ബെംഗളൂരു എസ്‌എംവിടിയില്‍ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് വെള്ളിയാഴ്ചകളില്‍ സർവീസ് നടത്തുന്ന ട്രെയിൻ നമ്ബർ 06555 ഡിസംബർ 26 വരെ നീട്ടി.തിരുവനന്തപുരം നോർത്തില്‍ നിന്ന് ബെംഗളൂരു എസ്‌എംവിടിയിലേക്കു ശനിയാഴ്ചകളില്‍ സർവിസ് നടത്തുന്ന ട്രെയിൻ നമ്ബർ 06556 ഡിസംബർ 28 വരെയും നീട്ടി.∙ ബെംഗളൂരു എസ്‌എംവിടിയില്‍ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് തിങ്കളാഴ്ചകളില്‍ സർവീസ് നടത്തുന്ന ട്രെയിൻ നമ്ബർ 06523 ഡിസംബർ 29 വരെയും തിരുവനന്തപുരം നോർത്തില്‍ നിന്ന് ബെംഗളൂരു എസ്‌എംവിടിയിലേക്കു ചൊവാഴ്ചകളില്‍ സർവീസ് നടത്തുന്ന ട്രെയിൻ നമ്ബർ 06524 ഡിസംബർ 30 വരെയും നീട്ടി.

ബെംഗളൂരു എസ്‌എംവിടിയില്‍ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ബുധനാഴ്ചകളില്‍ സർവീസ് നടത്തുന്ന ട്രെയിൻ നമ്ബർ 06547 ഡിസംബർ 24 വരെയും, തിരുവനന്തപുരം നോർത്തില്‍ നിന്ന് ബെംഗളൂരു എസ്‌എംവിടിയിലേക്കു വ്യാഴാഴ്ചകളില്‍ സർവീസ് നടത്തുന്ന ട്രെയിൻ നമ്ബർ 06548 ഡിസംബർ 25 വരെയും നീട്ടി. ഇതുവരെയുണ്ടായിരുന്ന സ്റ്റോപ്പുകളും സമയക്രമവും അനുസരിച്ചാണ് ട്രെയിൻ സർവീസ് നടത്തുക. ട്രെയിനുകളില്‍ ബുക്കിങ് ആരംഭിച്ചതായി ദക്ഷിണ റെയില്‍വേ അറിയിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group