Home Featured മധുര-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസില്‍ എട്ട് കോച്ചുകള്‍ കൂടി അനുവദിച്ചു

മധുര-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസില്‍ എട്ട് കോച്ചുകള്‍ കൂടി അനുവദിച്ചു

by admin

മധുരയില്‍ നിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ എട്ട് കോച്ചുകള്‍കൂടി അനുവദിച്ചു.വ്യാഴാഴ്ച മുതല്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ കൂട്ടിച്ചേര്‍ക്കും. തീവണ്ടിയില്‍ രണ്ട് എക്സിക്യൂട്ടീവ് കോച്ചുകളും 14 ചെയര്‍കാര്‍ കോച്ചുകളുമുണ്ടാകും.

മധുരയില്‍ നിന്ന് രാവിലെ 5.15-ന് പുറപ്പെടുന്ന വന്ദേഭാരത് ഉച്ചയ്ക്ക് ഒരു മണിക്ക് ബെംഗളൂരു കണ്ടോന്‍മെന്റ് റെയില്‍വേ സ്റ്റേഷനിലെത്തും. ഉച്ചയ്ക്ക് 1.30-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന തീവണ്ടി രാത്രി 9.40-ന് മധുരയില്‍ എത്തും. എട്ട് കോച്ചുകള്‍ കോഴിക്കോട്ടുനിന്നാണ് മധുരയിലേക്ക് കൊണ്ടുവന്നതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group