Home Uncategorized ബെംഗളൂരു: വ്യവസായ പാർക്കിനെതിരെ കർഷകരുടെ രാപകൽ സമരം ഫ്രീഡം പാർക്കിൽ ആരംഭിച്ചു

ബെംഗളൂരു: വ്യവസായ പാർക്കിനെതിരെ കർഷകരുടെ രാപകൽ സമരം ഫ്രീഡം പാർക്കിൽ ആരംഭിച്ചു

by admin

ബെംഗളൂരു: വ്യവസായ പാർക്ക് സ്ഥാപിക്കാൻ ഭൂമി ഏറ്റെടുക്കുന്നതിനെതിരേ ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളി താലൂക്കിലെ കർഷകർ നടത്തിവരുന്ന പ്രക്ഷോഭം വെള്ളിയാഴ്ച പുതിയ തലത്തിലേക്ക് കടന്നു. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ കർഷകർ രാപകൽ സമരത്തിന് തുടക്കംകുറിച്ചു.ദേവനഹള്ളിയിലെ ചന്നരായപട്ടണ ഹൊബ്ലിയിൽ 1180 ദിവസം പിന്നിട്ട സമരമാണ് ഇപ്പോൾ ബെംഗളൂരു നഗരഹൃദയത്തിലേക്കെത്തിയിരിക്കുന്നത്. 1700-ഓളം ഏക്കർ ഭൂമിയാണിവിടെ വ്യവസായവികസനത്തിനായി സർക്കാർ ഏറ്റെടുക്കുന്നത്.കർണാടക ഇൻഡസ്ട്രിയൽ ഏരിയാ ഡിവലപ്‌മെന്റ് ബോർഡ്(കെഐഎഡിബി) ആണ് ഭൂമി ഏറ്റെടുക്കുന്നത്.

ഹരലൂർ ഇൻഡസ്ട്രിയൽ ഏരിയാ ഡിവലപ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായാണിത്.ഇതിനെ പ്രതിരോധിച്ചാണ് കർഷകർ സമരത്തിനിറങ്ങിയത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമിറങ്ങിയതോടെ 2022 ഏപ്രിൽ നാലിനാണ് സമരം തുടങ്ങിയത്.ഭൂമി ഏറ്റെടുക്കുന്നതോടെ ഒട്ടേറെ കർഷകകുടുംബങ്ങൾ വഴിയാധാരമാകുമെന്ന് സമരക്കാർ പറയുന്നു. ഏറ്റെടുക്കുന്ന സ്ഥലം ഏറോസ്പെയ്‌സ് പാർക്ക് സ്ഥാപിക്കുന്നതിനായി വിനിയോഗിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്

വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ആഘോഷം മുതിര്‍ന്ന നാല് ഉദ്യോഗസ്ഥരെ പുറത്താക്കി എയര്‍ ഇന്ത്യ

അഹമ്മദാബാദ് വിമാന അപകടം കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ എയർ ഇന്ത്യയുടെ ഉപകമ്ബനിയായ എഐ സാറ്റ്സിലെ ജീവനക്കാർ പാർട്ടി സംഘടിപ്പിച്ച സംഭവത്തില്‍ നാല് ജീവനക്കാരെ പുറത്താക്കി.ജൂണ്‍ 20 നാണ് ജീവനക്കാർ ഗുരുഗ്രാമിലെ ഓഫീസില്‍ പാർട്ടി നടത്തിയത്. പാർട്ടിയില്‍ ലുങ്കി ഡാൻസ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ജീവനക്കാരുടെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. എഐസാറ്റ്സിലെ കമ്ബനി സിഎഫ്‌ഒ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

വിമർശനം ഉയര്‍ന്നതോടെ തങ്ങള്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണെന്നും ഇപ്പോള്‍ പുറത്തുവന്ന ആഘോഷവീഡിയോയെ അംഗീകരിക്കുന്നില്ലെന്നും എഐ സാറ്റ്സ് വക്താവ് വ്യക്തമാക്കി.ഇത് തങ്ങളുടെ മൂല്യങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തിയല്ലെന്നും ജീവനക്കാരുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്നും ഇത്തരമൊരു ആഘോഷം നടന്നതില്‍ ഖേദിക്കുന്നതായും കമ്ബനി വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാല് മുതിർന്ന ഉദ്യോഗസ്ഥരെ എയർ ഇന്ത്യ പുറത്താക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group